ട്രോളുകള്‍ എന്തിനാണെന്ന് മനസ്സിലാകുന്നില്ല; സംവിധായകനെ വാനോളം പുകഴ്ത്തി നാഗചൈതന്യ

naga-chaithanya

പ്രേമം ചിത്രത്തില്‍ നാഗ ചൈതന്യ

ഹൈദരാബാദ്: സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം പ്രേമത്തിന്റെ തെലുങ്ക് റീമേക്കിന്റെ സംവിധായകനെ വാനോളെ പുകഴ്ത്തുകയാണ് നായകനായ നാഗചൈതന്യ. സംവിധായകന്‍ ചാണ്ടു മോണ്‍ടേതിയെ ഒരു റീമിക്കിന്റെ സംവിധായകനാക്കിയതില്‍ വിഷമമുണ്ടെന്ന് പറഞ്ഞ നാഗചൈതന്യ, ചന്ദുവിന് സ്വന്തം കഥയില്‍ ഇതിലും മികച്ച ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും പറഞ്ഞു. കഴമ്പുള്ള സംവിധായകനായ ചാണ്ടു സ്വന്തം കഥയുമായി വന്നാല്‍ അഭിനയിക്കാന്‍ തയ്യാറാണെന്നും താരം അറിയിച്ചു. ഒക്ടോബറില്‍ റിലീസ് ചെയ്യാന്‍ പോകുന്ന പ്രേമത്തിന്റെ ട്രെയിലറും പാട്ടുകളുമെല്ലാം യുടൂബില്‍ ഇതിനകം കണ്ടത് പത്ത് ലക്ഷത്തിലധികം ആളുകളാണ്.

naga-chaithanya-with-chandoo

പ്രേമത്തിന്‍റെ സംവിധായകന്‍ ചാണ്ടു മോണ്‍ടേതി (ഇടത്) നാഗചൈതന്യ(വലത്)

ചിത്രത്തിലെ ഗാനങ്ങളിലെ അഭിനയത്തിന് നാഗചൈതന്യയെ കണക്കിന് ട്രോളുന്നുണ്ട് സോഷ്യല്‍ മീഡിയ. മലയാളത്തില്‍ ട്രെന്റ് സെറ്ററായി മാറിയ “മലരേ” എന്ന ഗാനത്തിന്റെ തെലുങ്ക് പതിപ്പായ “എവരെ”യെ ചില്ലറ ട്രോളൊന്നുമല്ല ട്രോളിയത്. നിവിന്‍ പോളിയുടെ പ്രകടനത്തെ നാണിപ്പിക്കുന്നതാണ് നാഗചൈതന്യയുടെ അഭിനയം എന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. ചിത്രത്തിലെ രണ്ടാമത്തെ ഗാനം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇതിനേയും ട്രോളന്‍മാര്‍ വെറുതെ വിട്ടില്ല. നാഗചൈതന്യയുടെ അഭിനയം കണ്ട് പൊട്ടിക്കരയുന്ന നിവിന്റെ ചിത്രമടക്കം ഈ ഗാനത്തേയും ആക്രമിക്കുകയാണ്. എന്നാല്‍ തനിക്കെതിരെയുള്ള പരിഹാസങ്ങള്‍ എന്തിനാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്നായിരുന്നു നാഗചൈതന്യയുടെ പ്രതികരണം. പ്രേമം മലയാളത്തിന്റെ തനിപ്പകര്‍പ്പല്ല. മലയാളചിത്രത്തിന്റെ ആത്മാവിനെ തെലുങ്കിലേക്ക് മാറ്റി നടുക മാത്രമാണ് ചെയ്തിരിക്കുന്നത്.

തെലുങ്ക് പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയാണ് തെലുങ്ക് പ്രേമം പുറത്തിറങ്ങുന്നത്.

DONT MISS
Top