കാലുറയില്‍ വിഷപ്പാമ്പിന്റെ സുഖസുഷുപ്തി

snake

കാലുറകള്‍ക്കിടയില്‍ കണ്ടെത്തിയ പാമ്പ്

കൊടും തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ പാമ്പ് കണ്ടെത്തിയ ഇടം എന്തായാലും കൊള്ളാം. തണുപ്പ് കാലത്ത് ധരിക്കുന്ന കാലുറ കണ്ടുപിടിച്ച് അതില്‍ കയറിയിരുന്ന് തണുപ്പേല്‍ക്കാതെ സുഖമായി മയക്കം. പക്ഷം ഉറക്കം അധികനേരം തുടരാന്‍ സാധിച്ചില്ല. അതിനുമുന്‍പ് വീട്ടുകാരി കണ്ടുപിടിച്ചു കളഞ്ഞു.

അഡ്‌ലെയ്ഡിലെ ഒരു വീട്ടിലാണ് ഏറ്റവും വിഷമേറിയ ഈസ്റ്റേണ്‍ ബ്രൗണ്‍ ഇനത്തിലുള്ള പാമ്പിനെ കണ്ടെത്തിയത്. വീടിന് പുറത്തു വെച്ചിരുന്ന കാലുറകള്‍ക്കിടയില്‍ പാമ്പ് കടന്നുകൂടുകയായിരുന്നു. കാലുറക്ക് പുറത്തേക്ക് തള്ളിനിന്ന പാമ്പിന്റെ വാല്‍ കണ്ടാണ് യുവതി പാമ്പിനെ തിരിച്ചറിഞ്ഞത്.

ഓസ്‌ട്രേലിയയുടെ തീരപ്രദേശങ്ങളിലും മറ്റും കാണപ്പെടുന്ന ഈ ഇനം പാമ്പുകള്‍ കരയിലെ ഏറ്റവും വിഷമേറിയ പാമ്പുകളിലൊന്നാണ്.

DONT MISS
Top