സിന്ധുവും സാക്ഷിയും ഇന്ന് തിരുവനന്തപുരത്ത്; മുഖ്യമന്ത്രി കാഷ് അവാര്‍ഡ് വിതരണം ചെയ്യും

sindu
തിരുവനന്തപുരം: റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ കായികതാരങ്ങളെ ഇന്ന് തിരുവനന്തപുരത്ത് ആദരിക്കും. വെള്ളിമെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം പിവി സിന്ധു, വെങ്കലമെഡല്‍ നേടിയ ഗുസ്തിതാരം സാക്ഷിമാലിക് ഇവരുടെ പരിശീലകരായ പുല്ലേല ഗോപിചന്ദ്, മന്ദീപ് എന്നിവരെയാണ് ആദരിക്കുന്നത്. രാവിലെ 11 മണിക്ക് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യും. സിന്ധുവിന് 50 ലക്ഷവും, സാക്ഷിക്ക് 25 ലക്ഷവും പരിശീലകര്‍ക്ക് യഥാക്രമം പത്ത്, അഞ്ച് ലക്ഷവുമാണ് നല്‍കുന്നത്. ഓട്ടോബാന്‍ കാര്‍ റെന്റല്‍ എംഡി മുക്കാട്ട് സെബാസ്റ്റിയനാണ് സമ്മാനം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

DONT MISS
Top