ആപ്പിളിന്റെ പുതിയ ഉത്പന്നം കടലാസ് ബാഗ്!

apple

ചിത്രത്തിന് കടപ്പാട്: യുഎസ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസ്‌

കാലിഫോര്‍ണിയ: പുതുമകള്‍ കണ്ടെത്തുന്നതില്‍ എന്നും മുന്‍പന്തിയിലാണ് അമേരിക്കന്‍ കമ്പനിയായ ആപ്പിള്‍. ആപ്പിളിന്റെ പുതിയ ഉത്പന്നം ഹെഡ്‌ഫോണോ വാച്ചിന്റെ പുതിയ പതിപ്പോ അല്ല. കടയില്‍ പോയി സാധനം വാങ്ങി കൊണ്ടുവരുന്നതിനുള്ള സഞ്ചിയാണത്.

വെളുത്ത, ചതുരാകൃതിയുള്ള ഷോപ്പിംഗ് ബാഗിന്റെ പേറ്റന്റിനായുള്ള അപേക്ഷ കഴിഞ്ഞയാഴ്ച ആപ്പിള്‍ സമര്‍പ്പിച്ചു. 60 ശതമാനം ബ്ലീച്ച്ഡ് സള്‍ഫേറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് ബാഗ് നിര്‍മ്മിക്കുന്നത്. പുനരുപയോഗത്തിനു വിധേയമാകുന്ന വസ്തുക്കളില്‍ നിന്നാണ് അസംസ്‌കൃതവസ്തു ശേഖരിക്കുന്നത്. ഇതേ വിഭാഗത്തില്‍ പെട്ട മറ്റ് ബാഗുകളില്‍ 40 മുതല്‍ 50 ശതമാനം വരെയാണ് ബ്ലീച്ച്ഡ് സള്‍ഫേറ്റ് ഉണ്ടാകുക എന്ന് പേറ്റന്റില്‍ പറയുന്നു.

പുനരുപയോഗത്തിലൂടെ നിര്‍മ്മിക്കുന്ന ബാഗുകള്‍ പെട്ടെന്ന് കീറിപ്പോകുന്നതിനാല്‍ അത്തരം ബാഗുകളുടെ ദുര്‍ബലകേന്ദ്രങ്ങളെ ദൃഡമാക്കുകയാണ് ആപ്പിള്‍ ചെയ്യുന്നത്. എന്തിനാണ് പേപ്പര്‍ ബാഗിന് ആപ്പിള്‍ പകര്‍പ്പവകാശ സംരക്ഷണം നല്‍കുന്നത് എന്നത് അജ്ഞാതമാണ്. പേറ്റന്റിനെ പറ്റി ഒരക്ഷരം മിണ്ടില്ലെന്നാണ് ആപ്പിള്‍ വക്താവ് പറയുന്നത്.

DONT MISS
Top