ആംബുലന്‍സ് പോലെ ഹോണടിച്ച് ഹെഡ്‌ലൈറ്റും കത്തിച്ച് കെഎസ്ആര്‍ടിസി പാഞ്ഞെത്തിയത് ആശുപത്രിക്കു മുന്നില്‍; മനുഷ്യത്വം മരവിക്കാത്ത ബസ് ജീവനക്കാരെ ഓര്‍ത്ത് യാത്രക്കാരന്റെ കുറിപ്പ്

ksrtcസംസ്ഥാനത്തെ ആനവണ്ടികളെ പറ്റി പരിഹാസങ്ങള്‍  പലഭാഗങ്ങളില്‍ നിന്നായി ഉയരുമ്പോഴും കെഎസ്ആര്‍ടിസിയിലെ നന്മ വറ്റാത്ത ബസ് ജീവനക്കാരെക്കുറിച്ചുള്ള യാത്രാനുഭവം തുറന്നു പറഞ്ഞ്  യാത്രക്കാരന്റെ കുറിപ്പ്. ഗുരുതര ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന ബസ്സില്‍ നിലവിളിച്ച യാത്രക്കാരനു വേണ്ടി ആനവണ്ടി ആംബുലന്‍സാക്കിയ ബസ് ജീവനക്കാരുടെ കഥ മലയാളി പെരിങ്ങോട് എന്ന ഫെയ്‌സ്ബുക്കില്‍ അക്കൗണ്ടിലാണ് ചിത്രങ്ങളും വീഡിയോയുമടക്കം പോസ്റ്റ് ചെയ്യപ്പെട്ടത്. തക്ക സമയത്ത് അനുചിതമായി പ്രവര്‍ത്തിച്ച ആനവണ്ടി ജീവനക്കാരെ കൈയ്യടിച്ച് അഭിനന്ദിക്കുകയിണിപ്പോള്‍ സോഷ്യല്‍ മീഡിയ.
untitled-1-copy

മുഴുവൻ #KSRTC ജീവനക്കാരോടും ഇഷ്ടംതോന്നിപ്പിച്ച രണ്ട് ജീവനക്കാർ. എന്നു തുടങ്ങുന്ന കുറിപ്പില്‍  ബസ് യാത്രക്കാരനു വേണ്ടി കോഴിക്കോടേക്കുള്ള ഫാസ്റ്റ് തൃശൂരേക്ക് ആംബുലന്‍സായി ഓടിയ അനുഭവമാണ് നലയാളി പെരിങ്ങോട് എഴുതുന്നത്.  എടപ്പാളിലെത്തിയപ്പോള്‍ ബസ് യാത്രക്കാരനുണ്ടാ ബിപി പ്രശ്മത്തെ തുടര്‍ന്ന് തൃശൂരിലേക്ക് കുതിച്ച് ബസ്  പിന്നെ ചെന്നുനിന്നത് ശുകപുരം ആശുപത്രിക്കു മുന്നിലാണെന്ന് മലയാളി പെരിങ്ങോട് എഴുതുന്നു. മനുഷ്യത്വം മരവിക്കാത്ത രണ്ട് ജീവനക്കാർ, മുഴുവൻ കെ എസ് ആർ ടി സി ജീവനക്കാരുടെയും യശസ്സ് ഉയർത്തി. ഇങ്ങനൊരു നല്ല കാര്യത്തിന് തടസ്സം നിൽക്കാത്ത യാത്രക്കാർ മുഴുവൻ യാത്രികർക്കും മാതൃകയായി എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

DONT MISS
Top