ഭാവിവരനെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ പങ്കുവെച്ച് പ്രിയങ്കാ ചോപ്ര; ഫിലിം ഫെയറിനായി ഗ്ലാമറസ് വേഷത്തില്‍ താരം, വീഡിയോ

priyanka-chopra

പ്രിയങ്കാ ചോപ്ര

ഫിലിം ഫെയര്‍ മാഗസിനായി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര നടത്തിയ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ പുറത്തു വന്നു. മാഗസിന്റെ ഏറ്റവും പുതിയ കവര്‍ ചിത്രത്തിന് വേണ്ടിയായിരുന്നു പ്രിയങ്കയുടെ ഗ്ലാമറസ് ഫോട്ടോ ഷൂട്ട്.

മാഗസില്‍ പ്രിയങ്കയുമായുള്ള അഭിമുഖത്തില്‍ തന്റെ പുരുഷനെ കുറിച്ചുള്ള സ്വപ്‌നങ്ങളും താരം പങ്കുവെക്കുന്നുണ്ട്. തന്നെ എപ്പോഴും സന്തോഷിപ്പിക്കുന്ന ഒരാളെയാണ് ആവശ്യമെന്ന് പ്രിയങ്ക പറയുന്നു. മിടുക്കനും ബുദ്ധിമാനുമായ ഒരാള്‍ നര്‍മ്മബോധമുള്ളവനും ചിന്താശേഷിയുമുള്ളവനുമായിരിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ടീനേജ് മുതല്‍ ഇക്കാലം വരെയും തന്റെ ഇക്കാര്യത്തിലുള്ള ധാരണ മാറിയിട്ടില്ലെന്ന് അഭിമുഖത്തില്‍ പ്രിയങ്ക പറയുന്നു.

പ്രശസ്ത ഛായാഗ്രാഹകന്‍ രോഹന്‍ ശ്രേഷ്ടയായിരുന്നു ഫോട്ടോ ഷൂട്ട് കവര്‍ ചെയ്തത്. ആമി പട്ടേലായിരുന്നു സ്റ്റൈലിസ്റ്റ്.

DONT MISS
Top