കേരളത്തില്‍ ‘നീല’ വിപ്ലവം; അശ്ലീല സൈറ്റുകള്‍ കാണുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഒന്നാമത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ദില്ലി: സ്ത്രീകള്‍ അശ്ലീല സൈറ്റുകള്‍ കാണുന്ന കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം കേരളമാണെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ആന്ധ്രാ പ്രദേശാണ്. രാഷ്ട്ര തലസ്ഥാനമായ ദില്ലിയാണ് രണ്ടാം സ്ഥാനത്ത്. ഒരു സര്‍വ്വെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഒരു മിനിട്ടില്‍ ഇന്ത്യയില്‍ 40,000 പേര്‍ പോണ്‍ സൈറ്റുകള്‍ കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ടും. ഇന്ത്യയില്‍ ശരാശരി 9.30 മിനിട്ട് ഇത്തരം സൈറ്റുകള്‍ കാണുന്നുണ്ട്.

അമേരിക്ക, ജര്‍മനി എന്നിവിടങ്ങളിലെ ഇന്റര്‍നെറ്റ് സ്ഥാപനങ്ങള്‍ പോണ്‍ഹബ് പോലുള്ള സൈറ്റുകളുമായി ചേര്‍ന്നാണ് സര്‍വ്വെ നടത്തിയത്.

സ്മാര്‍ട്ട് ഫോണുകളുടേയും ലാപ്‌ടോപുകളുടേയും ആധിക്യമാണ് ഇതിന്റെ മുഖ്യകാരണമായി ചൂണ്ടിക്കാട്ടുന്നത്. പ്രായഭേദമന്യേ ആര്‍ക്കും സ്വകാര്യമായി എന്തും കാണാവുന്ന സാഹചര്യം ഇതോടെ സംജാതമായി. ആളുകള്‍ക്ക് അശ്ലീല സൈറ്റുകളാണ് ഏറെയും പ്രിയം.

DONT MISS
Top