ബ്രാഡ് പിറ്റ്-ആഞ്ജലീന വിവാഹമോചനം: പ്രതികരണവുമായി ബ്രാഡ് പിറ്റിന്റെ ആദ്യഭാര്യ

angelina-and-jennifer

ബ്രാഞ്ജലീന- ജെന്നിഫര്‍ ആനിസ്റ്റണ്‍

ഹോളിവുഡിലെ ഏറ്റവും വിലയേറിയ താരദമ്പതികളായ ആഞ്ജലീന ജോളിയും ബ്രാഡ്പിറ്റും വേര്‍പിരിയുമ്പോള്‍ ഏവരും പ്രതികരണങ്ങള്‍ക്കായി കാതോര്‍ക്കുന്ന മറ്റൊരാളുണ്ട്. ബ്രാഡ് പിറ്റിന്റെ ആദ്യ ഭാര്യ ജെന്നിഫര്‍ ആനിസ്റ്റണ്‍. ഇന്നലെ വിവാഹമോചന വാര്‍ത്തകള്‍ വന്നതിന് തൊട്ട് പിന്നാലെ ഏവരും പ്രതീക്ഷിച്ചത് ജെന്നിഫര്‍ ആനിസ്റ്റണിന്റെ പ്രതികരണമായിരുന്നു. എന്നാല്‍ മാധ്യമങ്ങളോട് നേരിട്ട് പ്രതികരിച്ചില്ലെങ്കിലും ജെന്നിഫറിനോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. ‘ബ്രാഞ്ചലീനയുടെ വിവാഹമോചനം കര്‍മ്മഫലമാണ്. തനിക്ക് 11 വര്‍ഷം മുന്‍പ് സംഭവിച്ചത് ഇപ്പോള്‍ ആഞ്ജലീനക്കും സംഭവിച്ചിരിക്കുന്നു’.

കുറേപ്പേര്‍ ആനിസ്റ്റണ്‍ പ്രതികരിക്കുന്നത് ഭാവനയില്‍ കണ്ട് ട്രോളുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറക്കുകയും ചെയ്തു.

ബ്രാഡ് പിറ്റും ജെന്നിഫറും 2005-ലാണ് നിയമപരമായി വിവാഹമോചിതരായത്. ജെന്നിഫറുമായി മോചനത്തിന് മുന്‍പ് തന്നെ ബ്രാഡ്പിറ്റും ആഞ്ജലീനയും തമ്മില്‍ പ്രണയം ആരംഭിച്ചിരുന്നു.

rs-angelina-jolie-brad-pitt

ഇന്നലെയാണ് വിവാഹമോചനം സംബന്ധിച്ച പരാതി ആഞ്ജലീന മുന്‍കൈയെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചത്. തന്റെ കുടുംബത്തിന്റെ ആരോഗ്യകരമായ ജീവിതത്തിന് വേണ്ടിയാണ് ഈ ഘട്ടത്തില്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നതെന്ന് ആഞ്ജലീന പറയുന്നു. ദത്തെടുത്ത മൂന്ന് കുട്ടികളടക്കം ആറ് മക്കളാണ് ഇരുവര്‍ക്കും ഉള്ളത്. ഭര്‍ത്താവ് കുട്ടികളെ പരിപാലിക്കുന്ന രീതിയില്‍ താന്‍ ഒട്ടും സംതൃപ്തയല്ലെന്ന് ആഞ്ജലീന ചൂണ്ടിക്കാട്ടുന്നുണ്ട്. ബ്രാഡ് പിറ്റിന്റെ മദ്യപാന മയക്കുമരുന്ന് ശീലങ്ങളെ തുടര്‍ന്നാണ് ആഞ്ജലീന വിവാഹമോചനത്തിന് ഒരുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലഹരികള്‍ ബ്രാഡ് പിറ്റിന്റെ സ്വഭാവത്തിലുണ്ടാക്കിയ മാറ്റമാണ് ആഞ്ജലീനയെ ഏറെ ചൊടിപ്പിച്ചിരിക്കുന്നത്.

2004 മുതല്‍ ഒന്നിച്ചു കഴിഞ്ഞിരുന്ന ബ്രാഞ്ജലീന 2014-ലാണ് നിയമപരമായി വിവാഹിതരായത്. വിവാഹം കഴിക്കുമ്പോള്‍ ആഞ്ജലീന ഗര്‍ഭിണിയിയായിരുന്നു. നടന്മാരായ ബില്ലി ബോബ് തോര്‍ട്ടണ്‍, ജോന്നി ലീ മില്ലെര്‍ എന്നിവരായിരുന്നു ആഞ്ജലീനയുടെ മുന്‍ ഭര്‍ത്താക്കന്മാര്‍.

DONT MISS
Top