പാകിസ്താനെ ഭീകര രാജ്യമായി പ്രഖ്യാപിക്കണമെന്ന ബിൽ അമേരിക്കൻ സെനറ്റിൽ അവതരിപ്പിച്ചു

pak-saarc

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുന്നു. പാക്കിസ്ഥാനെ ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിക്കാനുള്ള ബില്‍ അമേരിക്കന്‍ സെനറ്റില്‍ അവതരിപ്പിച്ചു.

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായി പാക്കിസ്ഥാന്‍ മുന്നോട്ട് പോകുന്നതിന് ധാരളം തെളിവുകള്‍ ഉണ്ട്. ഇത് അവസാനിപ്പിക്കേണ്ട സമയമായെന്ന് സെനറ്റ് അംഗവും ഭീകരവിരുദ്ധ ഉപസമിതി അദ്ധ്യക്ഷനുമായ ടെഡ് പോം പറഞ്ഞു. ഉറി ഭീകരാക്രമണത്തില്‍ 18 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെ ടെഡ് ശക്തമായി അപലപിച്ചു, പാക്കിസ്ഥാന്റെ ഭീകരവാദ അനുകൂല നടപടികളുടെ ഇരയാകുകയാണ് ഇന്ത്യയെന്നും ടെഡ് പറഞ്ഞു.

യു എസ് ഭരണകൂടത്തിന്റെ അനുമതി ലഭിച്ചാല്‍ 4 മാസത്തിനകം ഈ ബില്‍ നിലവില്‍ വരും. കശ്മീര്‍ പ്രശ്‌നം ഉന്നയിച്ച് ഇന്ത്യയെ പ്രതിരോധിക്കാമെന്ന പാക്കിസ്ഥാന്റെ ശ്രമം യു എന്‍ പൊതുസമ്മേളനത്തിനിടെ പരാജയപ്പെട്ടു. യു എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കീ മൂണിന്റെ ആമുഖ പ്രസംഗത്തില്‍ സിറിയ,ഇറാഖ് വിഷയങ്ങള്‍ മൂണ്‍ പരാമര്‍ശിച്ചെങ്കിലും കശ്മീര്‍ വിഷയത്തെ കുറിച്ച് പരമര്‍ശിച്ചില്ല. പാകിസ്താന്റെ ഇന്ത്യ വിരുദ്ധ നിലപാടുകള്‍ക്കു തിരിച്ചടിയായാണ് ഇതിനെ കാണുന്നത്.

കശ്മീര്‍ വിഷയത്തില്‍ സ്ഥിരാംഗങ്ങള്‍ക്ക് പാകിസ്താന്‍ കത്തു നല്‍കിയത് ഉള്‍പ്പെടെ യുഎന്നില്‍ ഇന്ത്യക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ പാകിസ്താന്റെ ശക്തമായ ശ്രമം ഉണ്ടായിരിന്നു. യുഎന്‍ സ്ഥിരാംഘങ്ങളായ റഷ്യയും ഫ്രാന്‍സും പാക്കിസ്ഥാനെതിരെ രംഗത്തെത്തിയതും ഇന്ത്യക്ക് നേട്ടമായി. പാക്കിസ്ഥാനുമായി നടത്താനിരുന്ന സൈനിക അഭ്യാസവും റഷ്യ റദ്ദാക്കിയിരുന്നു. ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പാകിസ്താനില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കേണ്ടെന്ന അഫ്ഗാനിസ്ഥാന്റെയും ബംഗ്ലാദോശിന്റെയും തീരുമാനവും പാക്കിസ്ഥാന് തിരിച്ചടിയായി. സാര്‍ക്ക സമ്മേളനം പാക്കിസ്ഥാനില്‍ നിന്ന് മാറ്റണമെന്ന ആവശ്യവും ശക്തമാണ്. ഇതിനിടെ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും കരസേന മേധാവിയുമായുള്ള ടെലിഫോണ്‍ സംഭാഷണം പുറത്ത് വന്നു. ഇന്ത്യ വ്യോമാക്രമണത്തിന് മുതിര്‍ന്നേക്കുമോ എന്ന ആശങ്ക ഇരുവരും പങ്കു വെയ്ക്കുന്ന സംഭാഷണങ്ങളാണ് പുറത്ത് വന്നത്.

DONT MISS
Top