നിവിന്‍ പോളിയുടെ ട്വീറ്റിന് മറുപടിയുമായി നാഗചൈതന്യ

nivin

ചലചിത്ര താരം നിവിന്‍ പോളിയുടെ ട്വീറ്റിന് മറുപടിയുമായി തെലുങ്ക് താരം നാഗചൈതന്യ. പ്രേമത്തിലെ തെലുങ്ക് പതിപ്പിന്റെ ഓഡിയോ പ്രകാശനത്തിന് എല്ലാവിധ ആശംസകളും നേര്‍ന്നു കൊണ്ട് നിവിന്‍ കഴിഞ്ഞ ട്വിറ്ററില്‍ കുറിച്ചിരുന്നു.

നിവിന്റെ ആശംസകള്‍ക്ക് നന്ദി പറഞ്ഞ് കൊണ്ടാണ് ട്വീറ്റ് തുടങ്ങുന്നത്. താങ്കളുടെ സിനിമകള്‍ക്കായി പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ടെന്നും നിവിന്റെ വേഷങ്ങള്‍ തന്നെ പ്രചോദനം ചെയ്യാറുണ്ടെന്നും നാഗചൈതന്യ പറഞ്ഞു.

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് വിജയത്തിന്‌ശേഷം തെലുങ്കിലും റിലീസിനൊരുങ്ങുകയാണ് .പ്രേമം എന്ന് തന്നെയാണ് തെലുങ്കിലും പേര് നല്‍കിയിരിക്കുന്നത്. നാഗചൈതന്യയാണ് നായകവേഷത്തിലെത്തിലെത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ റിലീസ് കഴിഞ്ഞമാണ് ഹൈദരാബാദില്‍ വെച്ച് നടന്നത്.

ഈ മാസം അവസാനം റിലീസിനെത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ ചന്തു മൊണ്ടേട്ടിയാണ്. ശ്രുതി ഹാസനാണ് മലരായി എത്തുന്നത്. ഇവരെ കൂടാതെ അനുപമ പരമേശ്വരനും മഡോണ സെബാസ്റ്റിയനും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

DONT MISS
Top