ഉറിക്ക് സമാനമായ ആക്രമണം പാകിസ്താനിലും നടത്തണമെന്ന് ബിജെപി എം പി ആര്‍ കെ സിങ്

R-K-SINGH

ആര്‍ കെ സിങ്

ദില്ലി: ഉറിയിലുണ്ടായതിന് സമാനമായ ആക്രമണം പാകിസ്താനിലും നടത്തണമെന്ന് ബിജെപി എംപിയും മുന്‍ ആഭ്യന്തര സെക്രട്ടറിയുമായ ആര്‍ കെ സിങ്. പാകിസ്താന്‍ ഭീകരാക്രമങ്ങള്‍ നിര്‍ത്തണമെങ്കില്‍ അതേ അളവില്‍ തന്നെ ഇന്ത്യ തിരിച്ചടിയ്ക്കുകയാണ് വേണ്ടത്. ഇനിയും അവര്‍ ഇത്തരത്തില്‍ തന്നെ പ്രവര്‍ത്തിചച്ുകൊണ്ടിരിക്കും. ഇന്ത്യയ്ക്ക് നഷ്ടങ്ങള്‍ ഉണ്ടാകാന്‍ സമ്മതിച്ചുകൂടാ. പാകിസ്താന് നാശനഷ്ടങ്ങള്‍ ഉണ്ടാകണം. എന്നാല്‍ മാത്രമേ അവര്‍ പഠിക്കുകയുള്ളൂ എന്നും ആര്‍ കെ സിങ് പറഞ്ഞു.

ഉറിയില്‍ സൈനിക കേന്ദ്രത്തിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഫ്രാന്‍സും, ചൈനയും, ബംഗ്ലാദേശും, അഫ്ഗാനിസ്ഥാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ കശ്മീര്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി ഐക്യരാഷ്ട്രസഭ പൊതു സമ്മേളനത്തിനെത്തിയ പാകിസ്താന് വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ജനറല്‍ അസംബ്ലി യോഗത്തിലെ ആമുഖ പ്രസംഗത്തില്‍ യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ വിഷയം പരിഗണിച്ചില്ല എന്നുമാത്രമല്ല, അവഗണിക്കുകയും ചെയ്തു. സിറിയ, ഇറാഖ് വിഷയം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഗണിച്ചതിനിടയിലാണിത്.

DONT MISS
Top