സാർക്ക് ഉച്ചകോടിയിൽ ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും

uri

കശ്മീർ:  ഉറി ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നവംബറില്‍ ഇസ്‌ലാമാബാദില്‍
ചേരുന്ന സാര്‍ക്ക് ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിച്ചേക്കും.  ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും സമ്മേളനത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നാണ് ലഭിക്കുന്ന വിവരം.

സാര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് ഇന്ത്യ വിട്ട് നില്‍ക്കുകയാണെങ്കില്‍ അഫ്ഗാനിസ്ഥാനും ഉച്ചകോടിയില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് അഫ്ഗാന്‍ അംബാസഡര്‍ ഡോ. മുഹമ്മദ് അദ്ദാലി പറഞ്ഞു.  എന്നാല്‍ ഉറി ആക്രമണങ്ങളുടെ സാഹചര്യത്തില്‍ ഇന്ത്യയില്‍ നടക്കുന്ന സാര്‍ക് രാജ്യങ്ങളിലെ സുരക്ഷാ മേധാവികളുടെ യോഗത്തില്‍ പാകിസ്താന്‍ ഇന്റലിജന്‍സ് മേധാവി അഫ്താബ് സുല്‍ത്താന്‍ പങ്കെടുക്കില്ല.

അതേസമയം,  ഭീകരാക്രമണത്തില്‍ മോദി സര്‍ക്കാരിനെയും പാകിസ്താനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് വന്നു.  കോണ്‍ഗ്രസ് ഭരണ കാലത്ത് ശാന്തമായിരുന്ന കശ്മീർ ഇപ്പോള്‍ കലാപകലുഷിതമായത് മോദി സര്‍ക്കാരിന്റെ പ്രായോഗികമല്ലാത്ത നടപടികളാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ഉറി ആക്രമണത്തില്‍ പാകിസ്താനെ വിമര്‍ശിച്ച് ഫ്രഞ്ച് അംബാസഡര്‍ അലക്‌സാണ്ടര്‍ സിംഗ്ലര്‍ രംഗത്ത് വന്നിരുന്നു. നല്ല തീവ്രവാദികള്‍, മോശം തീവ്രവാദികള്‍ എന്നൊന്നില്ല.  തെറ്റായ തീവ്രവാദം മാത്രമേയുള്ളൂ എന്ന് സിംഗ്ലര്‍ പറഞ്ഞു. ഭീകരാക്രമണത്തെത്തുടര്‍ന്ന് ലോകരാജ്യങ്ങളെല്ലാം ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്.

DONT MISS
Top