കാവേരി നദീജല തര്‍ക്കം; കര്‍ണ്ണാടക-തമിഴ്‌നാട് തര്‍ക്കം മുറുകുമ്പോള്‍ അര്‍ഹതയുള്ള വെള്ളം സംഭരിക്കാന്‍ കേരളത്തിന് പദ്ധതികളില്ല

banasura-sagar-dam

ബാണാസുരസാഗര്‍ അണക്കെട്ട്

വയനാട്: കാവേരി നദീജല പ്രശ്‌നത്തില്‍ തമിഴ്‌നാടും കര്‍ണ്ണാടകയും തമ്മില്‍ തര്‍ക്കം തുടരുമ്പോള്‍ അര്‍ഹതയുള്ള വെള്ളം പോലും സംഭരിക്കാന്‍ കേരളത്തിന് പദ്ധതികളില്ല. കാവേരി നദിയിലെ ജലത്തിന്റെ മുഖ്യ പങ്കും സംഭാവന ചെയ്യുന്ന കേരളം ഇതു സംഭരിക്കാനുള്ള ഒരു പദ്ധതിയും കാര്യക്ഷമമായി ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

പ്രതിവര്‍ഷം 840 ടി എം സി ജലമൊഴുകുന്ന കാവേരിയില്‍ 147 ടി എം സി ജലം എത്തുന്നത് വയനാട്ടില്‍ നിന്നും ഉത്ഭവിക്കുന്ന കബനി നദിയില്‍ നിന്നുമാണ്. വയനാട്ടിലെ ബാണാസുര സാഗര്‍, മാനന്തവാടി തുടങ്ങിയ 18 വിവിധോദ്ദേശ്യ പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇവിടുത്തെ ജലം ഉപയോഗിക്കുമെന്ന് കേരളം അറിയിച്ചിരുന്നു. എന്നാല്‍ ബാണാസുരാ സാഗര്‍ വൈദ്യുതി ഉദ്പാദന പദ്ധതിയും കാരാപ്പുഴ ജലസേചന പദ്ധതിയും മാത്രമാണ് ഇതില്‍ പൂര്‍ത്തിയാക്കിയത്. 180 മെഗാവാട്ട് വൈദ്യുതി ഉല്പാദനം ലക്ഷ്യമിട്ട മാനന്തവാടി പദ്ധതിയും ജലസേചന പദ്ധതിയായ കടമാന്തോടും ഉപേക്ഷിക്കപ്പെട്ടു.

92.9 ടി എം സി ജലമാണ് കവേരി നദിയില്‍ നിന്നും കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അനുവദിച്ചതിന്റെ പകുതി പോലും സംഭരിക്കാനുള്ള സംവിധാനം കേരളത്തിനില്ല. കാവേരിയിലെ ജലം ഉപയോഗിച്ച് കര്‍ണ്ണാടകം കാര്‍ഷിക, ജലസേചന മേഖലയില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കുമ്പോണ് കേരളത്തിന്റെ ഈ അനാസ്ഥ. ചെറുകിട പദ്ധതികള്‍ പോലും പ്രവര്‍ത്തിപ്പിക്കുന്നതില്‍ വിഴ്ച വരുത്തിയതോടെ വന്‍ വരള്‍ച്ചയാകും വയനാടിനെ കാത്തിരിക്കുന്നത്.

DONT MISS
Top