തെലുങ്കു ‘പ്രേമ’ത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു; ‘ഞങ്ങളുടെ പ്രേമം ഇങ്ങനെയല്ല’ എന്ന് മലയാളികള്‍

premamm

ഹൈദരാബാദ്: മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ പ്രേമത്തിന്റെ തെലുങ്കു പതിപ്പിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നാഗചൈതന്യയാണ് തെലുങ്കിലെ ‘ജോര്‍ജ്ജ്’. മലയാളം പ്രേമത്തില്‍ അഭിനയിച്ച അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റിയന്‍ എന്നിവരോടൊപ്പം മലയാളികള്‍ നെഞ്ചിലേറ്റിയ കഥാപാത്രമായ മലര്‍ ആയി ശ്രുതി ഹാസനും ചിത്രത്തിലുണ്ട്. ചന്തൂ മൊണ്ടേട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എന്നാല്‍ തങ്ങളുടെ പ്രിയ ചിത്രം തെലുങ്കിലെത്തിയപ്പോള്‍ നിലവാരം വളരെ കുറഞ്ഞു പോയെന്നാണ് ട്രെയിലര്‍ കണ്ട മലയാളികളുടെ പരാതി. ഇത്രക്ക് ചീപ്പാണോ തെലുങ്കന്‍മാര്‍, ആഹാ എന്ത് തല്ലിപ്പൊളി ട്രൈലര്‍, ഇത് പ്രേമം അല്ല ഞങ്ങളുടെ പ്രേമം ഇങ്ങനെയല്ലാ, കമന്റ് ബോക്‌സ് വേണെങ്കില്‍ ഓഫ് ആക്കി ഇട്ടോ ഇല്ലേല്‍ പിള്ളേര്‍ ഇപ്പോ വന്നു പൊങ്കാല ഇടും, എന്നിങ്ങനെ പോകുന്നു ട്രെയിലറിനു താഴയുള്ള മലയാളികളുടെ കമന്റുകള്‍.

തെലുങ്ക് പതിപ്പിലെ ഗാനങ്ങളുടെ ഓഡിയോ ജൂക്ക് ബോക്‌സും ഇന്ന് പുറത്തിറക്കി. ഏഴ് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗോപീസുന്ദറും രാജേഷ് മുരുഗേഷനുമാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ട്രയിലര്‍ കാണാം:

DONT MISS
Top