ആരാധകരെ ഞെട്ടിച്ച് മറ്റൊരു വിവാഹമോചന വാര്‍ത്ത കൂടി; ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വേര്‍പിരിയുന്നു

bradpitt-angelina

ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും

വിവാഹമോചനങ്ങളുടെ വാര്‍ത്തകള്‍ കൊണ്ട് ഗോസിപ്പ് കോളങ്ങള്‍ നിറയുമ്പോള്‍ ഹോളിവുഡില്‍ നിന്നും പുതിയൊരു വിവാഹമോചന വാര്‍ത്ത കൂടി. പ്രശസ്ത താരദമ്പതികളായ ആഞ്ജലീനാ ജോളിയും ബ്രാഡ് പിറ്റുമാണ് തങ്ങളുടെ വിവാഹമോചന വാര്‍ത്ത കൊണ്ട് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. കുടുംബത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും തമ്മില്‍ ഏറെ നാളായി അസ്വാരസ്യത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിവാഹമോചനം സംബന്ധിച്ച പരാതി ആഞ്ജലീന മുന്‍കൈയെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. തന്റെ കുടുംബത്തിന്റെ ആരോഗ്യകരമായ ജീവിതത്തിന് വേണ്ടിയാണ് ഈ ഘട്ടത്തില്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നതെന്ന് ആഞ്ജലീന പറയുന്നു. ദത്തെടുത്ത മൂന്ന് കുട്ടികളടക്കം ആറ് മക്കളാണ് ഇരുവര്‍ക്കും ഉള്ളത്. ഭര്‍ത്താവ് കുട്ടികളെ പരിപാലിക്കുന്ന രീതിയില്‍ താന്‍ ഒട്ടും സംതൃപ്തയല്ലെന്ന് ആഞ്ജലീന ചൂണ്ടിക്കാട്ടുന്നുണ്ട്. ബ്രാഡ് പിറ്റിന്റെ മദ്യപാന- മയക്കുമരുന്ന് ശീലങ്ങളെ തുടര്‍ന്നാണ് ആഞ്ജലീന വിവാഹമോചനത്തിന് ഒരുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലഹരികള്‍ ബ്രാഡ് പിറ്റിന്റെ സ്വഭാവത്തിലുണ്ടാക്കിയ മാറ്റമാണ് ആഞ്ജലീനയെ ഏറെ ചൊടിപ്പിച്ചിരിക്കുന്നത്.

anjelina

2004 മുതല്‍ ഒന്നിച്ചു കഴിഞ്ഞിരുന്ന ബ്രാഞ്ജലീന 2014-ലാണ് നിയമപരമായി വിവാഹിതരായത്. ആഞ്ജലീനയുമായി ബ്രാഡ് പിറ്റിന്റെ രണ്ടാം വിവാഹമായിരുന്നു. നടി ജെന്നിഫര്‍ അനിറ്റ്‌സണെയാണ് ആദ്യം വിവാഹം കഴിച്ചത്. ആഞ്ജലീനയുടെ മൂന്നാമത്തെ വിവാഹവും. നടന്മാരായ ബില്ലി ബോബ് തോര്‍ട്ടണ്‍, ജോന്നി ലീ മില്ലെര്‍ എന്നിവരായിരുന്നു താരത്തിന്റെ മുന്‍ ഭര്‍ത്താക്കന്മാര്‍.

angelina-3

അടുത്തിടെ സ്തനാര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ആഞ്ജലീന ചികിത്സക്ക് വിധേയയായിരുന്നു. പിന്നീട് രോഗമുക്തയായ ശേഷം സിനിമയിലും ഒപ്പം സന്നദ്ധ പ്രവര്‍ത്തനങ്ങളിലും താരം സജീവമായിരുന്നു.ആറ് മക്കള്‍ക്കൊപ്പം മാതൃകാദമ്പതികളായി കഴിയുന്നതിനിടെയാണ് ആരാധകരെ ഞെട്ടിച്ച് ഈ പുതിയ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.

angelina-jolie-brad-pitt_0 rs-angelina-jolie-brad-pitt
DONT MISS
Top