വീണ്ടും ഗ്യാലക്‌സി; ജെ7 പ്രൈം, ജെ5 പ്രൈം ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍

j7pj5p

ജെ7 പ്രൈം, ജെ5 പ്രൈം

ജെ സീരീസ് ഫോണുകളുടെ പ്രധാന വിപണിയായ ഇന്ത്യയില്‍ പുതിയ രണ്ട് മോഡലുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് സാംസംഗ്. ഗ്യാലക്‌സി ജെ7 പ്രൈം, ഗ്യാലക്‌സി ജെ5 പ്രൈം എന്നിവയാണ് പുതിയ മോഡലുകള്‍. നിലവില്‍ വിപണിയിലുള്ള ജെ7, ജെ5 ഫോണുകളുടെ പരിഷ്‌കരിച്ച പതിപ്പാണ് ഇവ. വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ കഷ്ടപ്പെടുന്ന സാംസഗിന്റെ പിടിവള്ളിയാണ് ജെ സീരീസ്.

  • ഗാലക്‌സി ജെ7 പ്രൈം

ഗ്യാലക്‌സി ജെ7 പ്രൈം വരുന്നത് 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയോടു കൂടിയാണ്. 2.5 ഡി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസാണ് ഈ ഐപിഎസ് ഡിസ്‌പ്ലേയെ സംരക്ഷിക്കുന്നത്.

1യ9 അപ്പര്‍ച്ചറുള്ള 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറയോടൊപ്പം എല്‍ഇഡി ഫഌഷ് ഉണ്ട്. ജെ7-ന്റെ മുന്‍ ക്യാമറ 8 മെഗാപിക്‌സലാണ്.

J7P

ഗാലക്‌സി ജെ7 പ്രൈം

ആന്‍ഡ്രോയിഡ് 6.1 മാര്‍ഷ്മലോ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 1.6 ഗിഗാഹെര്‍ട്‌സ് എക്‌സിനോസ് ഒക്ടാകോര്‍ പ്രൊസസറിനൊപ്പം 3 ജിബി റാമാണുള്ളത്. 16 ജിബി ഇന്റേല്‍ സ്റ്റോറേജും 256 ജിബി വരെയുള്ള കാര്‍ഡുകളെ പിന്തുണയ്ക്കുന്ന എസ്ഡി കാര്‍ഡ് സ്ലോട്ടും ഉണ്ട്.

4ജി കണക്റ്റിവിറ്റി, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, എസ്-ബൈക്ക് മോഡ് എന്നിവയോടൊപ്പം സാംസംഗിന്റെ എസ്-പവര്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന 3,300 എംഎഎച്ച് ബാറ്ററിയും ജെ7 പ്രൈമില്‍ നല്‍കിയിരിക്കുന്നു. കോളുകള്‍ക്കായി ബാറ്ററിശേഷി സൂക്ഷിക്കല്‍, ബാറ്ററി തീരാനാകുമ്പോള്‍ വരുന്ന കോളുകള്‍ ഫോര്‍വേഡ് ചെയ്യാനുളള കഴിവ് എന്നിവയൊക്കെയാണ് എസ്പവര്‍ പ്ലാനിങ് കൊണ്ടുള്ള ഗുണങ്ങള്‍. 18,790 രൂപയാണ് വില.

  • ഗാലക്‌സി ജെ5 പ്രൈം

എക്‌സിനോസിസ് ക്വാഡ്‌കോര്‍ പ്രൊസസറോടു കൂടിയാണ് ജെ5 പ്രൈം വരുന്നത്. ജെ7 പ്രൈമിന്റെ ചെറുപതിപ്പാണ് ജെ5 പ്രൈം. 2 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 128 ജിബി വരെ സംഭരണശേഷി വര്‍ധിപ്പിക്കാന്‍ കഴിയുന്ന എക്‌സ്റ്റേണല്‍ കാര്‍ഡ് സ്ലോട്ട് എന്നിവയും ഈ മോഡലിന്റെ പ്രത്യേകതയാണ്.

J5P

ഗാലക്‌സി ജെ5 പ്രൈം

അഞ്ച് ഇഞ്ച് വലുപ്പമുള്ള ഡിസ്‌പ്ലേയുടെ റെസല്യൂഷന്‍ 720ത1280 ആണ്. എട്ട് മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയും അഞ്ച് മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയുമാണുള്ളത്. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 2400 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയും 4ഏ കണക്റ്റിവിറ്റിയും ജെ5 പ്രൈമില്‍ ഉണ്ട്. 14,970 രൂപയുള്ള ഈ മോഡലിന്റെ വില്‍പ്പന ഈ മാസം അവസാനത്തോടെയേ ഇന്ത്യയില്‍ ആരംഭിക്കൂ.

DONT MISS
Top