തീവ്രവാദത്തിന്റെ സ്വര്‍ഗഭൂമിയായി മാറാന്‍ പാകിസ്താനെ അനുവദിക്കരുതെന്ന് പാക് പ്രധാനമന്ത്രിക്ക് ജോണ്‍ കെറിയുടെ നിര്‍ദ്ദേശം

john-kerryന്യൂയോര്‍ക്ക്: തീവ്രവാദത്തിന്റെ സ്വര്‍ഗഭൂമിയായി മാറാന്‍ പാകിസ്താനെ അനുവദിക്കരുതെന്ന് പാക് പ്രധാനമന്ത്രിക്ക് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ നിര്‍ദ്ദേശം. തീവ്രവാദം ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും തീവ്രവാദത്തിന് വളരാന്‍ വളക്കൂറുള്ള മണ്ണായി മാറാന്‍ പാകിസാതാനെ മാറ്റരുതെന്നും നിര്‍ദ്ദേശിച്ച ജോണ്‍ കെറി കശ്മീരില്‍ തുടരുന്ന ഭീകരാക്രമണങ്ങളിലും ആശങ്ക പ്രകടിപ്പിച്ചു.

യുഎന്‍ ജനറല്‍ അസംബ്ലിയുടെ 71ആം സെഷന്റെ ഭാഗമായാണ് ജോണ്‍ കെറി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയത്. കശ്മീരില്‍ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ആക്രമണങ്ങളെപ്പറ്റിയുമുള്ള ആശങ്കകള്‍ ജോണ്‍ കെറി കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു. കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യയക്കുള്ള അമേരിക്കന്‍ പിന്തുണയും ജോണ്‍ കെറി പ്രഖ്യാപിച്ചു.

തീവ്രവാദവുമായി പാകിസ്താനുള്ള പങ്ക് വെളിപ്പെടുത്തുന്ന കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെന്നും എന്നാല്‍ മാത്രമേ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂവെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാര്‍ക്ക് ടോണര്‍ അറിയിച്ചു.

സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നതിനായി അമേരിക്കയുടെ നേതൃത്വത്തില്‍ വേദിയൊരുക്കുന്ന കാര്യം പരിഗണിക്കുമെന്നും ജോണ്‍ കെറി വ്യക്തമാക്കി.

DONT MISS
Top