പാകിസ്താന്‍ വീണ്ടുംവെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; ഉറിയില്‍ വീണ്ടും പാക് പ്രകോപനം

ceasefireശ്രീനഗര്‍: ഇന്ത്യ പാക് അതിര്‍ത്തിയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കഴിഞ്ഞ ദിവസം 18 സൈനികരുടെ രക്തസാക്ഷിത്വത്തിനിട വരുത്തിയ ഉറി ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇന്ന് വീണ്ടും കരാര്‍ ലംഘിച്ച് പാകിസ്താന്റെ പ്രകോപനം ഉണ്ടായിരിക്കുന്നത്.

ആക്രമണം നടന്ന സ്ഥലത്ത് ദേശീയ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. തീവ്രവാദിളുടെ റൂട്ട് വ്യക്തമാകാനായി ജിപിഎസ് സംവിധാനത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഇന്ത്യ അമേരിക്കയിലേക്ക് അയച്ചിട്ടുണ്ട്. കശ്മിരിലെ സ്ഥിതിഗതികള്‍ വിശകലനം ചെയ്യാനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു.

പത്താന്‍കോട്ട് ഭീകരാക്രമണത്തിനു സമാനമായി ഉറിയിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാകിസ്താന്‍ ആഭ്യന്തര ബന്ധം വീണ്ടും അലോസരപ്പെട്ടു വരികയാണ്. നയതന്ത്ര ചര്‍ച്ചകളൊന്നും ഫലപ്രദമായി നടത്താന്‍ സാധിക്കാത്ത പശ്ചാത്തലത്തില്‍ ഇന്ത്യയെ പ്രകോപിക്കാന്‍ തന്നെയാണ് പാക് സൈന്യത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്.

ഉറി ആക്രമത്തിനു പിന്നിലെ പാക് പങ്കിനെ കുറിച്ച് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും ശക്തമായ ഭാഷയില്‍ തിരിച്ചടിക്കുമെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇന്ത്യയുടെ എല്ലാ നീക്കങ്ങളും തങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും ഏത് വെല്ലുവിളിയും നേരിടാന്‍ തങ്ങള്‍ സുസജ്ജമാണെന്നും കഴിഞ്ഞ ദിവസം പാക് സൈനിക മേധാവി രഹീല്‍ ഷെരീഫ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

DONT MISS
Top