ന്യൂയോര്‍ക്ക് സ്‌ഫോടനം: പ്രതിയുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു

USBlast2

അഹമ്മദ് ഖാന്‍ റഹാമി

ന്യൂയോര്‍ക്ക് സിറ്റി: മാന്‍ഹട്ടണിലെ ചെല്‍സയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സ്‌ഫോടനം നടത്തിയ ആളുടെ പേരും ചിത്രവും പൊലീസ് പുറത്തു വിട്ടു. അഫ്ഗാനിസ്താനില്‍ ജനിച്ച് ഇപ്പോള്‍ അമേരിക്കന്‍ പൗരനായ അഹമ്മദ് ഖാന്‍ റഹാമിയാണ് 29 പേര്‍ക്ക് പരുക്കേല്‍ക്കാനിടയായ സ്‌ഫോടനത്തിന് ഉത്തരവാദിയെന്നാണ് ന്യൂയോര്‍ക്കിലെ എഫ്ബിഐ ഉദ്യോഗസ്ഥര്‍ പറയുന്നത്.

USBlast1

28 വയസാണ് അഹമ്മദ് ഖാന്‍ റഹാമിക്ക്. പൊലീസ് വക്താവായ ജെ പീറ്റര്‍ ഡൊണാള്‍ഡാണ് അഹമ്മദ് ഖാന്റെ ചിത്രം ട്വീറ്റ് ചെയ്തത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി ഇയാളെ ആവശ്യമുണ്ട് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇയാള്‍ ആയുധധാരിയും അപകടകാരിയുമാകാമെന്ന് ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയോ ഒരു സ്വകാര്യമാധ്യമത്തോട് പറഞ്ഞു.

DONT MISS
Top