വീണ്ടും ‘7-ന്റെ പണി’; ഐഫോണ്‍ 7-ല്‍ നിന്നും വിചിത്ര ശബ്ദം (വീഡിയോ കാണാം)

iPhone7

ഐഫോണിലെ എ10 ഫ്യൂഷന്‍ പ്രൊസസറാണ് ശബ്ദത്തിന്റെ ഉറവിടമെന്നാണ് വിലയിരുത്തല്‍.

വന്‍ ആരവത്തോടെയാണ് ആപ്പിള്‍ അവരുടെ ഏറ്റവും പുതിയ മോഡലുകളായയ ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നിവ പുറത്തിറക്കിയത്. ഇപ്പോള്‍ ഈ ഫോണുകളെക്കുറിച്ച് പരാതിയുമായി ഉപഭോക്താക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഫോണുകളില്‍ നിന്നും വിചിത്രമായ ചീറ്റല്‍ ശബ്ദം (Hissing Sound) കേള്‍ക്കുന്നുവെന്നാണ് പരാതി.

സ്പീക്കറുകള്‍ ദുര്‍ബലമായി കണക്ട് ചെയ്യുമ്പോള്‍ കേള്‍ക്കുന്ന പോലുള്ള അപശബ്ദങ്ങളാണ് ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നിവയില്‍ നിന്നും കേള്‍ക്കുന്നത്. ഫോണിന് വേഗതയും ബാറ്ററി കരുത്തും നല്‍കാനായി ഘടിപ്പിച്ച എ10 ഫ്യൂഷന്‍ പ്രൊസസറാണ് ശബ്ദത്തിന്റെ ഉറവിടമെന്നാണ് വിലയിരുത്തല്‍.

അമേരിക്കന്‍ പോഡ്കാസ്റ്ററും ബ്ലോഗറുമായയ സ്റ്റീഫന്‍ ഹാക്കറ്റാണ് ഈ പ്രശ്‌നം ആദ്യമായി ശ്രദ്ധിച്ചത്. കുറേ നേരം ഉപയോഗിച്ച് കഴിയുമ്പോള്‍ ഫോണിന്റെ പുറകില്‍ നിന്നുമാണ് ശബ്ദം വരുന്നത്. ഇതിന്റെ വീഡിയോ ഇദ്ദേഹം യൂട്യൂബില്‍ ഇട്ടിട്ടുണ്ട്.

നേരത്തേ ബാറ്ററി പൊട്ടിത്തെറിക്കുന്നതിനെ തുടര്‍ന്ന് സാംസംങ് തങ്ങളുടെ പുതിയ മോഡലായ ഗ്യാലക്‌സി നോട്ട് 7 തിരികെ വിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഐഫോണ്‍ 7 മോഡലുകള്‍ക്കും പ്രശ്‌നങ്ങളുള്ളതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.

വീഡിയോ:

DONT MISS
Top