എന്തിരന്‍ രണ്ടാം പതിപ്പില്‍ രജനികാന്തിനൊപ്പം ഷാജോണും; ശങ്കറിനെ ആകര്‍ഷിച്ചത് ‘ദൃശ്യം’

Shajon

ഷാജോണിന് വിദേശത്ത് പരിപാടി ഉണ്ടായതിനാല്‍ അതിനനുസരിച്ച് ‘2.0’ ഷെഡ്യൂളില്‍ ശങ്കര്‍ മാറ്റം വരുത്തുകയുമുണ്ടായി.

ചെന്നൈ: ഹാസ്യതാരം എന്ന ലേബലില്‍ ഒതുങ്ങി കഴിഞ്ഞിരുന്ന കലാഭന്‍ ഷാജോണിന്റെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു  ‘ദൃശ്യ’ത്തിലെ സഹദേവന്‍ എന്ന പ്രതിനായക വേഷം. ഷാജോണിന്റെ അപ്രതീക്ഷിത ഭാവമാറ്റം ഏറ്റെടുത്തത് മലയാളികള്‍ മാത്രമല്ല. ഇപ്പോഴിതാ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘എന്തിരന്റെ’ രണ്ടാം ഭാഗമായ ‘2.0’-ലേക്ക് സംവിധായകന്‍ എസ് ശങ്കര്‍ ക്ഷണിച്ചിരിക്കുകയാണ്.

മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിലെ സഹദേവന്‍ തന്നെയാണ് ശങ്കറിനേയും ഷാജോണിലേക്ക് ആകര്‍ഷിച്ചത്. ഇപ്പോള്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ഷാജോണ്‍ എന്നാണറിയുന്നത്.

അടുത്തിടെ ദൃശ്യം കണ്ട സംവിധായകന്‍ ശങ്കറിന് ചിത്രത്തിലെ തന്റെ അഭിനയം ഇഷ്ടമായെന്ന് ഷാജോണ്‍ പറയുന്നു. അദ്ദേഹം കൂടുതല്‍ മലയാളസിനിമകള്‍ കാണാറില്ല. നമ്മുടെ നടന്‍മാരെ അദ്ദേഹത്തിന് ഇഷ്ടമാണെന്നും അതുകൊണ്ടാണ് കലാഭവന്‍ മണിയേയും നെടുമുടി വേണുവിനേയും പോലെയുള്ളവരെ അദ്ദേഹത്തിന്റെ ചിത്രങ്ങളിലേക്ക് ക്ഷണിച്ചിരുന്നത്‌ എന്നും കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.

ഷാജോണിന് വിദേശത്ത് പരിപാടി ഉണ്ടായതിനാല്‍ അതിനനുസരിച്ച് ‘2.0’ ഷെഡ്യൂളില്‍ ശങ്കര്‍ മാറ്റം വരുത്തുകയുമുണ്ടായി. അക്ഷയ് കുമാറിന്റെ കൂടെയുള്ള ഷാജോണിന്റെ ഷൂട്ടിംഗ് കഴിഞ്ഞു. രജനികാന്തിനൊപ്പമുള്ള ഷൂട്ടിംഗ് അടുത്ത മാസം നടക്കാനിരിക്കുകയാണ്.

DONT MISS
Top