ഉറി ഭീകരാക്രമണത്തില്‍ സുരക്ഷ വീഴ്ചയില്ല, ഒരു യുദ്ധം തുടങ്ങുന്നതിന് മുന്‍പ് നന്നായി ആലോചിക്കണമെന്ന് മേജര്‍ രവി

major-ravi

മേജര്‍ രവി

കൊച്ചി: ഉറി ഭീകരാക്രമണത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന് സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സംവിധായകന്‍ മേജര്‍ രവി. സുരക്ഷാ വീഴ്ചയെന്ന് പറയാന്‍ എളുപ്പമാണ്. അവിടെ എത്തിയാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ എന്താണെന്ന് നിങ്ങള്‍ക്ക് വ്യക്തമായി മനസിലാകുകയുള്ളൂ എന്നും രവി പറഞ്ഞു. അവശ്യഘട്ടങ്ങളില്‍ യുദ്ധമാകാം എന്ന മുന്‍നിലപാട് മേജര്‍ രവി തിരുത്തി. ഒരു യുദ്ധം തുടങ്ങുന്നതിന് മുന്‍പ് ശരിക്കും ആലോചിക്കേണ്ടതുണ്ടെന്നും ഭരിക്കുന്ന ഗവണ്‍മെന്റിനേ അതിന്റെ ബുദ്ധിമുട്ട് അറിയുകയുള്ളൂ എന്നും മേജര്‍ രവി പറഞ്ഞു. കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടറിന്റെ എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തുകൊണ്ട് പാകിസ്താനെ അവസാനിപ്പിച്ചൂടാ എന്ന് നിങ്ങള്‍ക്ക് ചോദിക്കാം. ആര്‍ക്കും അത്തരത്തിലൊരു ചേദ്യം ഉന്നയിക്കാം. എന്നാല്‍ വിഷയത്തില്‍ ഉചിതമായ ഒരു തീരുമാനമെടുക്കുക ബുദ്ധിമുട്ടാണെന്നും മേജര്‍ രവി പറഞ്ഞു. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായി ഇരുന്ന കാലത്ത് ‘അവര്‍ എന്തുകൊണ്ട് അങ്ങനെ ചെയ്തില്ല’ എന്ന് ചോദിച്ചിട്ടുണ്ടെന്ന് പറഞ്ഞ രവി, എന്നാല്‍ മോദി സര്‍ക്കാരിന്റെ കാര്യം പറഞ്ഞ് തുടങ്ങിയപ്പോള്‍ തന്നെ വിഴുങ്ങി. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് രണ്ട് വര്‍ഷമായിട്ടല്ലേ ആയുള്ളൂ, ഉടന്‍ തീരുമാനം കൈക്കൊള്ളണമെന്ന് പറയരുതെന്നും അദ്ദേഹം വ്യക്തമാക്കി.

കശ്മീരിലെ ഭീകരാക്രമണമാണെന്ന് താനൊരിക്കലും പറയില്ല. പാകിസ്താന്റെ പ്രത്യേക വിങ്ങാണ് ആക്രണത്തിന് പിന്നില്‍. ചാവേറായി വരുന്നവരെ സൈനികരെന്ന് വിശേഷിപ്പാന്‍ സാധിക്കില്ല. പാകിസ്താന്‍ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് പൂര്‍ണ്ണമായും വിശ്വസിക്കുന്നു. ഇത്രയും വര്‍ഷമായി ആക്രമണങ്ങള്‍ സഹിച്ചുകൊണ്ടിരിക്കുകയാണ്. ഒരു യുദ്ധത്തിനേക്കാള്‍ അധികം ജീവന്‍ ഇപ്പോള്‍ നഷ്ടമായി. നിര്‍ദ്ദേശം എങ്ങനെ നല്കണമെന്ന് പറഞ്ഞ് നീട്ടിക്കൊണ്ടു പോയാല്‍ ഒരിക്കലും അത് നടപ്പാകാന്‍ പോകുന്നില്ല. പാകിസ്താന്റെ പിന്നില്‍ നിന്നും ഉണ്ടാകുന്ന ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ തടയാന്‍ കൃത്യമായ നടപടികള്‍ വേണമെന്നും രവി പറഞ്ഞു.

DONT MISS
Top