‘എന്തിരന്‍മാര്‍’ വരുന്നു; റെയ്മണ്ട്‌സില്‍ തൊഴില്‍ നഷ്ടപ്പെടാനൊരുങ്ങി 10,000 പേര്‍

Robo

representation image

ചെന്നൈ: വസ്ത്ര വ്യാപാര രംഗത്തെ ഭീമനായ റെയ്മണ്ട്‌സ് റോബോട്ടുകളെ ജോലിക്ക് വെക്കന്നു. വസ്ത്ര ഉല്‍പ്പാദനശാലകളിലാണ് റോബോട്ടുകള്‍ ജോലി ചെയ്യാനൊരുങ്ങുന്നത്. ഇതുവഴി അടുത്ത മൂന്ന് കൊല്ലം കൊണ്ട് 10,000 തൊഴിലാളികളെയാണ് കമ്പനി പിരിച്ചുവിടാനുദ്ദേശിക്കുന്നതെന്ന് റെയ്മണ്‍ണ്ട്‌സ് സിഇഒ സഞ്ജയ് ബെഹല്‍ പറഞ്ഞു.

ഇന്ത്യയിലാകമാനമുള്ള 16 വസ്ത്ര നിര്‍മ്മാണ ശാലകളിലാണ് റോബോട്ടുകളെ നിയമിക്കുക. ഓരോ ശാലകളിലും 2,000-ത്തോളം പേരാണ് ജോലി ചെയ്യുന്നത്. നിലവില്‍ 30,000 പേരാണ് ആകെ തൊഴിലാളികളുടെ എണ്ണം. ഇത് 20,000-ത്തില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും സിഇഒ പറയുന്നു. 100 ജീവനക്കാര്‍ക്ക് പകരം ഒരു റോബോട്ട് മതിയെന്നാണ് കമ്പനിയുടെ കണക്ക് കൂട്ടല്‍. റോബോട്ടുകളെ ഫാക്ടറികളില്‍ ജോലിക്ക് ഉപയോഗിക്കുന്ന ചൈനയയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് റെയ്മണ്ട്‌സിന്റെ നീക്കം.

DONT MISS
Top