സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്നും തുടരും: ദളിത്, കശ്മീര്‍ വിഷയങ്ങള്‍ ചര്‍ച്ചയാവും

PB

ദില്ലി : സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്നും തുടരും.  ഗുജറാത്തിലടക്കം നടക്കുന്ന ദളിത് വിഷയങ്ങൾ,കശ്മീർ സംഘർഷം,ന്യൂനപക്ഷങ്ങൾക്ക് എതിരെ നടക്കുന്ന അക്രമണങ്ങൾ എന്നിവയാകും ഇന്ന് പ്രധാനമായും ചർച്ചയാവുക.

കൊൽക്കത്ത പ്ലീന തീരുമാനങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ചാകും ഇന്ന്ച്ച ഉച്ചക്ക് ശേഷം കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയാവുക. അതിനിടെ ബിജെപിയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതി പ്രകാശ് കാരാട്ട് അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നെന്ന് കഴിഞ്ഞ ദിവസം ബംഗാൾ ഘടകം കേന്ദ്ര കമ്മിറ്റിയിൽ ആക്ഷേപം ഉന്നയിച്ചു. ഇക്കാര്യത്തിലുള്ള അതൃപ്തി ബംഗാൾ ഘടകം അറിയിച്ചതായും സൂചനയുണ്ട്.

അതേസമയം തനിക്കെതിരായ പിബി കമ്മീഷൻ നടപടികൾ വൈകുന്നതിൽ വിഎസ് നേരത്തെ യെച്ചൂരിയെ ആശങ്ക അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രകമ്മിറ്റിക്ക് ശേഷം നടപടിയുണ്ടാകുമെന്ന് യെച്ചൂരി വിഎസിനെ അറിയിച്ചു.  മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന കേന്ദ്രകമ്മിറ്റി യോഗം നാളെ അവസാനിക്കും.

DONT MISS
Top