വിമര്‍ശനങ്ങളാണ് എന്നെ വളര്‍ത്തുന്നത്: ദുല്‍ഖര്‍ സല്‍മാന്‍

dulquer

ദുല്‍ഖര്‍ സല്‍മാന്‍

മലയാള സിനിമയുടെ ഭാവി ദുല്‍ഖറാണെന്ന് എല്ലാവരും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ്. ദുല്‍ഖറിന്റെ സിനിമയ്ക്കായി പ്രേക്ഷകര്‍ കാത്തിരുക്കുന്നു. അവസാനമായി ഇറങ്ങിയ കമ്മട്ടിപ്പാടവും ചാര്‍ലിയുമെല്ലാം പ്രേക്ഷകരുടേയും നിരൂപകരുടേയും ശ്രദ്ധ പിടിച്ചു പറ്റിയവയുമാണ്. കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും അഭിനേതാവ് എന്ന നിലയില്‍ ദുല്‍ഖര്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ താരത്തെ മോശമല്ലാത്ത രീതിയില്‍ ട്രോളുന്നുമുണ്ട്. പക്ഷെ വിമര്‍ശനങ്ങള്‍ക്കൊന്നും ഡിക്യുവിനെ തളര്‍ത്താന്‍ കഴിയില്ല. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വിമര്‍ശങ്ങളെ താന്‍ പോസിറ്റീവായി കാണുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞത്.

വിമര്‍ശനങ്ങളാണ് നടനെന്ന നിലയില്‍ തന്റെ വളര്‍ച്ചയ്ക്ക് കാരണം.വിമര്‍ശനങ്ങളാണ് തന്നെ കംഫര്‍ട്ട് സോണ്‍ ബ്രേക്ക് ചെയ്യാന്‍ നിര്‍ബന്ധിതനാക്കിയത്. പ്രായത്തിന് ചേര്‍ന്ന സമ്പന്ന കഥാപാത്രങ്ങള്‍ മാത്രമേ ദുല്‍ഖറിന് ചെയ്യാന്‍ കഴിയൂ എന്ന വിമര്‍ശനം നിരന്തരം താരത്തെ പിന്തുടര്‍ന്നിരുന്നു. ഇംഗ്ലീഷ് ചുവയുള്ള ദുല്‍ഖറിന്റെ മഗ്ലീഷും ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. വിമര്‍ശനങ്ങള്‍ കേട്ട് മടുത്ത ദുല്‍ഖര്‍ മലയാളം പഠിച്ചാണ് ഇതിന് മറുപടി കൊടുത്തത്. നടനെന്ന നിലയിലും താരം അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിച്ചു തുടങ്ങി. ചാര്‍ലി, കമ്മട്ടിപ്പാടം, കലി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തില്‍ ദുല്‍ഖര്‍ കൈവരിച്ച വളര്‍ച്ച കാണാന്‍ സാധിക്കും.

DONT MISS
Top