റോമിലെ ആശുപത്രിയില്‍ അപ്രതീക്ഷിത അതിഥിയായി മാര്‍പ്പാപ്പയെത്തി, സന്ദര്‍ശനം കാരുണ്യവര്‍ഷാചരണത്തിന്റെ ഭാഗമായി

pope

വത്തിക്കാന്‍: റോമിലെ ആശുപത്രിയില്‍ അപ്രതീക്ഷിതമായ അതിഥിയെ കണ്ട ജീവനക്കാരും രോഗികളും ആദ്യം ഞെട്ടി. ചിലര്‍ ഓടി അടുത്ത് വന്ന് അതിഥിയെ തൊട്ടു, ചിലര്‍ ഭക്തി നിര്‍ഭരമായി അതിഥിയ്ക്ക് ചുറ്റും കൂപ്പ് കൈയോടെ നിന്നു. ആരാണ് ആ അതിഥി എന്നല്ലേ? സാക്ഷാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. കരുണയുടെ വര്‍ഷമായ 2016 ന്റെ ഭാഗമായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സാന്‍ ഗിയോവന്നി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ അപ്രതീക്ഷിത അതിഥിയായി വന്നെത്തിയത്.

pope II

ആരോഗ്യ-സുരക്ഷ ക്രമീകരണങ്ങള്‍ക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ പന്ത്രണ്ട് നവജാത ശിശുക്കളെ കിടത്തിയിരുന്ന ഇന്‍ക്യൂബേറ്ററില്‍ പ്രവേശിക്കുകയായിരുന്നു. പന്ത്രണ്ട് ശിശുക്കളില്‍ അഞ്ച് നവജാത ശിശുക്കള്‍ക്ക് അതിതീവ്ര പരിചരണം നല്‍കവെയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം. ശിശുക്കളുടെ മാതപിതാക്കള്‍ക്ക് സാന്ത്വനവും പിന്തുണയും ഏകിയ ശേഷമാണ് ശിശുക്കളെ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്‍ക്യൂബേറ്ററില്‍ കടന്നത്.

തുടര്‍ന്ന് ഉത്തര റോമില്‍ സ്ഥിതി ചെയ്യുന്ന സാമൂഹ്യ സേവന കേന്ദ്രമായ വില്ല സ്‌പെറന്‍സ ഹോസ്‌പൈസിലും ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനം നടത്തി. മരണം കാത്ത് കിടക്കുന്ന 30 ഓളം രോഗികളെയാണ് മാര്‍പാപ്പ സാമൂഹ്യ സേവന കേന്ദ്രത്തില്‍ ചെന്ന് സന്ദര്‍ശിച്ചത്. ജീവിതത്തിന്റെ ആരംഭ നിമിഷങ്ങള്‍ മുതല്‍ അന്ത്യ നിമിഷങ്ങള്‍ വരെ അമൂല്യമാണെന്ന സന്ദേശമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ഇരു സന്ദര്‍ശനങ്ങളിലൂടെയും ലക്ഷ്യം വച്ചതെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.

DONT MISS
Top