ഡേവിസ് കപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായകം: ഡബിള്‍സില്‍ പേസ്-സാകേത് സഖ്യം ഇന്നിറങ്ങും

പേസും സാകേത് മെയ്നേനിയും പരിശീലനത്തിനിടെ

പേസും സാകേത് മെയ്നേനിയും പരിശീലനത്തിനിടെ

ദില്ലി : ഡേവിസ് കപ്പ് ടെന്നീസില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായകം. ഇന്നു നടക്കുന്ന ഡബിള്‍സ് മല്‍സരത്തില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസ്- സാകേത് മെയ്‌നേനി സഖ്യം സ്‌പെയിനിന്റെ ഫലിസിയാനോ ലോപ്പസ്- മാര്‍ക് ലോപ്പസ് ജോഡിയെ നേരിടും.

ലോകഗ്രൂപ്പില്‍ കടക്കാന്‍ ഇന്നത്തെ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്റ്സ്ലാം ഡബിള്‍സ് കിരീട ജേതാക്കളാണ് ഫലിസിയാനോ ലോപ്പസ്- മാര്‍ക് ലോപ്പസ് സഖ്യം.

ഇന്ത്യയ്‌ക്കെതിരായ ഡേവിസ് കപ്പ് ടെന്നീസ് വേള്‍ഡ് ഗ്രൂപ്പിലെ ഗ്രൂപ്പ് പ്ലേ ഓഫില്‍ സ്‌പെയിന്‍ 2-0 ന്റെ ലീഡ് നേടിയിട്ടുണ്ട്. ഇന്നലെ നടന്ന സിംഗിള്‍സ് മല്‍സരങ്ങളില്‍ രണ്ടിലും ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെട്ടു.
ആദ്യ സിംഗിള്‍സ് മല്‍സരത്തില്‍ സ്‌പെയിനിന്റെ ഫെലിസിയാനോ ലോപ്പസ് ഇന്ത്യയുടെ രാംകുമാര്‍ രാമനാഥനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്.

രണ്ടാം മല്‍സരത്തില്‍ ലോക 13 ആം നമ്പര്‍ താരം ഡേവിഡ് ഫെറര്‍ ഇന്ത്യയുടെ സാകേത് മെയ്‌നേനിയെ തകര്‍ത്തു. വെറും 70 മിനുട്ട് മാത്രം നീണ്ട മല്‍സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഫെററുടെ ജയം. സ്‌കോര്‍ 6-1,6-2, 6-1. അസുഖത്തെ തുടര്‍ന്ന് മുന്‍ലോക ഒന്നാംനമ്പര്‍ താരം റാഫേല്‍ നദാല്‍ മല്‍സരത്തിനിറങ്ങിയില്ല.

DONT MISS
Top