വിദ്യാബാലന് ഡെങ്കിപ്പനി; ഷാഹിദ് കപൂറിന് നഗരസഭയുടെ നോട്ടീസ്

വിദ്യാബാലന്‍ ( ഫയല്‍ ചിത്രം )

വിദ്യാബാലന്‍ ( ഫയല്‍ ചിത്രം )

മുംബൈ : ബോളിവുഡ് താരം വിദ്യാബാലന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് വിദ്യാബാലന്‍ ഇപ്പോള്‍. അതേസമയം വിദ്യയുടെ  ഫ്ളാറ്റിലെ
അയല്‍ക്കാരായ നടന്‍ ഷാഹിദ് കപൂറിന് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം നോട്ടീസ് അയച്ചു.

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകള്‍ പെരുകുന്നത് തടയുന്നതില്‍ ഷാഹിദ് കപൂര്‍ അലംഭാവം കാണിച്ചെന്ന് ആരോപിച്ചാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗം നോട്ടീസ് അയച്ചത്. ഷാഹിദിന്റെ ഫഌറ്റിലെ ഉപയോഗശൂന്യമായ സ്വിമ്മിംഗ് പൂള്‍ കൊതുകുകളുടെ താവളമാണെന്ന്, ഫ്ളാറ്റില്‍ പരിശോധന നടത്തിയ ആരോഗ്യവിഭാഗം അധികൃതര്‍ വ്യക്തമാക്കി.

shahid

മുനിസിപ്പല്‍ നിയമമനുസരിച്ച് ഷാഹിദിനോട് 10,000 രൂപ പിഴയടയ്ക്കാനും മുനിസിപ്പല്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊതുകുപെരുകാന്‍ സാഹചര്യം ഒരുക്കിയതിന് വിദ്യയുടെ ഫ്ളാറ്റിലെ മറ്റൊരു അയല്‍ക്കാരന് കൂടി മുനിസിപ്പല്‍ അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

അതേസമയം ഷാഹിദിന് മുനിസിപ്പല്‍ അധികൃതര്‍ നോട്ടീസ് നല്‍കിയതിനെക്കുറിച്ച് വിദ്യാബാലന്‍ പ്രതികരിച്ചില്ല. കഴിഞ്ഞ 11 ദിവസത്തിനിടെ മുംബൈയില്‍ 1500 ഓളം പേരാണ് ഡെങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്.

DONT MISS
Top