വിവാഹ മോചന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് രജനീകാന്തിന്റെ മകള്‍ സൗന്ദര്യ

രജനീകാന്തിനൊപ്പം സൗന്ദര്യയും അശ്വിനും

രജനീകാന്തിനൊപ്പം സൗന്ദര്യയും അശ്വിനും

തന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് സൗന്ദര്യ വിവാഹമോചന വാര്‍ത്തകള്‍ ശരിയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

എന്റെ വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയാണ്. ഞങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി വേര്‍പിരിഞ്ഞ് കഴിയുകയാണ്. വിവാഹ മോചനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്റെ കുടുംബത്തിന്റെ സ്വകാര്യതയെ ബഹുമാനിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഇതാണ് സൗന്ദര്യ ട്വിറ്ററിലൂടെ പറയുന്നത്.

സൗന്ദര്യയുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. രജനീകാന്തിന്റെ രണ്ടാമത്തെ മകളാണ് സൗന്ദര്യ. സൗന്ദര്യയും ഭര്‍ത്താവ് അശ്വിന്‍ രാംകുമാറും വിവാഹമോചനത്തിനായി ചെന്നൈ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
രജനീകാന്ത് ഉള്‍പ്പെടെയുള്ളവര്‍ ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെട്ടുവെന്നും വിവരമുണ്ട്.

നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2010 ലായിരുന്നു സൗന്ദ്യരുടേയും അശ്വിന്‍ രാംകുമാറിന്റേയും വിവാഹം. ഇവര്‍ക്ക് ഒരു വയസ് പ്രായമുള്ള ഒരു മകനുണ്ട്. രജനീകാന്ത് നായകനായി എത്തിയ കോച്ചടിയാന്‍ സംവിധാനം ചെയ്തത് സൗന്ദര്യയായിരുന്നു.

DONT MISS
Top