ആഗോളവിപണിയില്‍ അസംസ്‌ക്യത എണ്ണ വില താഴേയ്ക്ക്

oil

മുംബൈ : ആഗോളതലത്തില്‍ അസംസ്‌ക്യത എണ്ണ വില താഴുന്നു. ആഫ്രിക്കയിലെ പ്രമുഖ എണ്ണ ഉല്പ്പാദക രാജ്യങ്ങളായ ലിബിയ, നൈജീരീയ എന്നിവിടങ്ങളില്‍ നിന്നുമുളള എണ്ണ കൂടി ആഗോളവിപണിയില്‍ എത്തുന്നതോടെ ലഭ്യത ഉയരുമെന്ന ആശങ്കയാണ് എണ്ണ വില താഴാന്‍ കാരണം.

ഇരു രാജ്യങ്ങളില്‍ നിന്നുമുളള എണ്ണ കൂടി ആഗോളവിപണിയില്‍ എത്തുന്നതോടെ ലഭ്യത ക്രമാതീതമായി ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. നിലവില്‍ തന്നെ ഇടിവ് നേരിടുന്ന എണ്ണ വിപണിക്ക് ഇത് തിരിച്ചടിയാകും. ഇതാണ് വിലയില്‍ പ്രതിഫലിച്ചത്.

ഇന്ത്യ കൂടുതലായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വിലയില്‍ മുന്‍ ആഴ്ചയെ അപേക്ഷിച്ച് 3.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു ഘട്ടത്തില്‍ അസംസ്‌ക്യത എണ്ണ വില ബാരലിന് 46 .33 ഡോളര്‍ എന്ന നിലയിലേക്ക് താഴുകയും ചെയ്തു. ലിബിയയിലെ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്‍ എണ്ണ ഉല്‍പ്പാദനം ഇരട്ടിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നാല് ആഴ്ച കൊണ്ട് ഇത് സാധ്യമാക്കാനാണ് പദ്ധതി.

വിപണിയിലെ മത്സരവും എണ്ണ ഉല്‍പ്പാദനം വര്‍ദിക്കാന്‍ ഇടയാക്കുന്നു. വിപണി വിഹിതം പിടിച്ചെടുക്കാനുളള വിവിധ രാജ്യങ്ങളുടെ ശ്രമം അടുത്ത രണ്ടുവര്‍ഷത്തോളം എണ്ണ വില കാര്യമായി ഉയരാതെ നിലനില്‍ക്കുന്നതിന് അടയാക്കുമെന്നും വിദഗ്ധര്‍ കണക്കുകൂട്ടുന്നു. ഈ പശ്ചാത്തലത്തില്‍ എണ്ണ വിലയിടിവ് തടയാന്‍ ലക്ഷ്യമിട്ട് ഈ മാസം അവസാനം ചേരുന്ന റഷ്യ, ഒപെക്ക് രാജ്യങ്ങളുടെ കൂടിയാലോചന വിജയിച്ചേക്കില്ലെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

DONT MISS
Top