കുട്ടിക്കാലത്തെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു: മാതാപിതാക്കള്‍ക്കെതിരെ പരാതിയുമായി മകള്‍

baby

പ്രതീകാത്മക ചിത്രം

വിയെന്ന : കുട്ടിക്കാലത്തെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ലൈക്കും ഷെയറും വാങ്ങിക്കൂട്ടുന്നവരാണ് ഇന്നത്തെ ന്യൂജനറേഷന്‍.  എന്നാല്‍ തന്റെ ബാല്യകാല ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് മാതാപിതാക്കള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് ഓസ്ട്രിയന്‍ പെണ്‍കുട്ടി.

വസ്ത്രമില്ലാതെ നില്‍ക്കുന്ന തന്റെ കുട്ടിക്കാല ചിത്രങ്ങള്‍ 700-ഓളം പേരാണ് ഷെയര്‍ ചെയ്തതെന്ന് പെണ്‍കുട്ടി പറയുന്നു.  ഇതു പോലുള്ള ചിത്രങ്ങള്‍ സമൂഹത്തിന് മുന്നില്‍ തന്നെ നാണം കെടുത്തുന്നുണ്ടെന്നും പരാതിയിലുണ്ട്. ഇത്തരം ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യരുതെന്ന് പിതാവിനോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ അപ്‌ലോഡ്‌ ചെയ്യാനുള്ള അവകാശം തനിക്കുണ്ടെന്നാണ് പിതാവ് മറുപടി നല്‍കിയതെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഓസ്ട്രിയയില്‍ ഇതാദ്യമായാണ് ഇത്തരത്തിലുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.  ഫ്രാന്‍സില്‍ നടന്ന സമാന സംഭവത്തില്‍ കുറ്റാരോപിതനായ വ്യക്തിക്ക് ഒരു വര്‍ഷം തടവും 45,000 യൂറോ പിഴയുമാണ് ശിക്ഷ വിധിച്ചത്.

DONT MISS
Top