ടിയാംഗോങ്-2 സ്‌പേസ് ലാബ് ചൈന വിക്ഷേപിച്ചു

Tiango2

ടിയാംഗോങ്-2 വിക്ഷേപണം.

ബീജിംഗ്: തങ്ങളുടെ രണ്ടാമത് സ്‌പേസ് ലാബായ ടിയാംഗോങ്-2 ചൈന വിക്ഷേപിച്ചു. 2020 ആകുമ്പോഴേക്ക് ബഹിരാകാശത്ത് സ്ഥിരമായ നിലയം എന്ന ലക്ഷ്യത്തിലേക്കുള്ള ചൈനയുടെ സുപ്രധാനമായ ചുവടുവെപ്പാണ് ഇത്. ആളില്ലാതെയാണ് ടിയാംഗോങ്-2 വിക്ഷേപിച്ചത്.
വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ ഗോപി മരുഭൂമിയിലെ ജിക്വാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ടിയാംഗോങ്-2 വിക്ഷേപിച്ചത്. ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാത്രി 07:34 (പാദേശികസമയം രാത്രി 10:04) നായിരുന്നു വിക്ഷേപണം.
Tiango2-B

ടിയാംഗോങ്-2

ബഹിരാകാശത്തെത്തിയ ശേഷം ഭമണപഥത്തിലേക്ക് ടിയാംഗോങ്-2 സ്വയം എത്തും. ഭൂമിയില്‍ നിന്ന് 400കിലോമീറ്റര്‍ അകലെയാണ് ഭ്രമണപഥം. ഒക്ടോബറില്‍ രണ്ട് മനുഷ്യരെ ഈ ലാബില്‍ എത്തിക്കും. ലാബില്‍ ഒരുമാസം താമസിക്കുന്ന ഇവര്‍ ഭൗതികശാസ്ത്രത്തിനും ജീവശാസ്ത്രത്തിനും ഒപ്പം മരുന്നുകളെക്കുറിച്ചും പരീക്ഷണങ്ങള്‍ നടത്തും. ടിയാംഗോങ്-2 ന്റെ മുന്‍ഗാമിയായ ടിയാംഗോങ്-1 2011-ലാണ് വിക്ഷേപിച്ചത്.

വീഡിയോ കാണാം:

DONT MISS
Top