ബലൂചിസ്താന്‍ വിഷയത്തില്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കില്ലെന്ന് അമേരിക്ക

india pak

വാഷിങ്ങ്ടണ്‍: ബലൂചിസ്താന്‍ വിഷയത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കില്ലെന്ന് വ്യക്തമാക്കി യു എസ്. 2008 ലെ മുംബൈ തീവ്രവാദ ആക്രമണത്തിന് പിന്നില്‍ ലക്ഷര്‍ ഭീകരന്‍ ഹാഫിസ് സയീദ് ആണെന്ന ഇന്ത്യയുടെ വാദവും അമേരിക്ക തള്ളി.

അടുത്തകാലത്ത് പാക്കിസ്താനെതിരെ ഇന്ത്യ ഉന്നയിക്കുന്ന ആരോപണങ്ങളെ തള്ളികളയുന്നതാണ് അമേരിക്കയുടെ പുതിയ പരാമര്‍ശങ്ങള്‍. 2001 ലെ പാര്‍ലമെന്റ് ആക്രമണത്തിനും കാര്‍ഗില്‍ യുദ്ധത്തിനും ശേഷം ഇന്ത്യ-പാക്ക് പ്രശ്‌നങ്ങള്‍ അമേരിക്ക കാര്യമായി പരിഗണിക്കാറില്ലായിരുന്നു. പാക്കിസ്താന്റെ പരമാധികാരത്തെയും അതിര്‍ത്തി ഭദ്രതയെയും ബഹുമാനിക്കുന്നുവെന്ന പറഞ്ഞ് ബലൂചിസ്താന്‍ വിഷയത്തില്‍ പാക്കിസ്താനെ പിന്തുണച്ച് അമേരിക്കന്‍ വിദേശകാര്യ വക്താവ് ജോണ്‍ കിര്‍ബി രംഗത്ത് വന്നിരുന്നു. പാക്കിസ്താന്‍ പ്രവിശ്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി ഇന്ത്യ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കാന്‍ കിര്‍ബി തയ്യാറായില്ല, ഇന്ത്യ പാക്കിസ്താന്‍ ബന്ധം കൂടുതല്‍ വഷളായാല്‍ പുതിയൊരു തീവ്രവാദ ആക്രമണത്തിന് സാധ്യതയുള്ളതായി വാഷിങ്ടണ്‍ അറിയിച്ചിട്ടുണ്ട്. 2008 ലെ മുംബൈ ആക്രമണം പോലെ പാക് സര്‍ക്കാരിന്റെ സഹായത്തോടെ ഉള്ളതായിരിക്കുമെന്ന സാധ്യതയെ അമേരിക്ക തള്ളി.

ഇന്ത്യയും അമേരിക്കയും നടത്തിയ നയതന്ത്ര വ്യാപാര ചര്‍ച്ചയില്‍ ആക്രമണ സാധ്യതകളെ പറ്റി ചര്‍ച്ച നടന്നിരുന്നു. ഇന്ത്യയിലേക്ക് അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന് സാദ്ധ്യതയുണ്ടെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി.

DONT MISS
Top