പുത്തന്‍ മോഡല്‍ വരുന്നു; പഴയ ഐഫോണുകള്‍ക്ക് വില കുത്തനെ കുറച്ച് ആപ്പിള്‍

iphone-6

ഐഫോണ്‍ 7, ഐഫോണ്‍ plus മോഡലുകളെ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നതിന് മുന്നോടിയായി മുന്‍ ഐഫോണ്‍ മോഡലുകളുടെ വില ആപ്പിള്‍ കുറയ്ക്കുന്നു. 128 ജിബി മോഡലുകളായ ഐഫോണ്‍ 6s, ഐഫോണ്‍ 6s plus, ഐഫോണ്‍ SE യുടെ 64 ജിബി മോഡലുകള്‍ക്കാണ് ആപ്പിള്‍ വില കുറച്ചിരിക്കുന്നത്. ഒക്ടോബര്‍ 7 നാണ് ഐഫോണ്‍ 7 ശ്രണിയെ ആപ്പിള്‍ ഇന്ത്യയില്‍ എത്തിക്കുന്നത്.

നേരത്തെ, 82000 രൂപ വിലയില്‍ ലഭ്യമായിരുന്ന ഐഫോണ്‍ 6s 128 ജിബി മോഡലിന്, 22000 രൂപ കുറച്ച്, 60000 രൂപ നിരക്കിലാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഒപ്പം, 92000 രൂപ നിരക്കില്‍ വിപണിയിലുണ്ടായിരുന്ന ഐഫോണ്‍ 6s plus 128 ജിബി മോഡലിന്, പുതുക്കിയ വില പ്രകാരം 70000 രൂപയാണ്.

iphone se

കൂടാതെ, ആപ്പിളിന്റെ 4 ഇഞ്ച് സ്മാര്‍ട്ട് ഫോണായ ഐഫോണ്‍ SE 64 ജിബി മോഡലിന് 49000 രൂപയില്‍ നിന്നും 44000 രൂപ നിരക്കിലാണ് വിപണിയില്‍ ലഭ്യമാക്കുന്നത്. എന്നാല്‍ ഐഫോണ്‍ SE യുടെ 16 ജിബി മോഡലിന് വില കുറയ്ക്കാന്‍ ആപ്പിള്‍ തയ്യാറായിട്ടില്ല. രാജ്യാന്തര തലത്തില്‍ 2016 ന്റെ രണ്ടാം ക്വാര്‍ട്ടറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത് ഐഫോണ്‍ 6s ആയിരുന്നു.

DONT MISS
Top