പാരാലിമ്പിക്സ് താരങ്ങളെ ഖേൽരത്ന നൽകി ആദരിക്കണമെന്ന് മിൽഖാ സിങ്

milka singh

മിൽഖാ സിങ്

ചണ്ഡീഗഡ്: പാരാലിമ്പിക്‌സ് താരങ്ങള്‍ മികച്ച അംഗീകാരം അര്‍ഹിക്കുന്നുണ്ടെന്ന് ഇതിഹാസ താരം മില്‍ഖാ സിങ്. അര്‍ഹിക്കുന്ന അംഗീകാരം നല്‍കി താരങ്ങളെ ആദരിക്കണമെന്നും സിങ് പറഞ്ഞു.

പാരാലിമ്പിക് താരങ്ങള്‍ കഠിനാധ്വാനത്തിന്റെയും, ദൃഢ നിശ്ചയത്തിന്റെയും,  ആത്മ സമര്‍പ്പണത്തിന്റെയും ഉത്തമ ഉദാഹരണങ്ങളാണ്. അവര്‍ ആദരിക്കപ്പെടണമെന്നും ഒന്നിലധികം ഒളിമ്പിക്സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള  മില്‍ഖാ സിങ് പറഞ്ഞു.

ഇന്ത്യയിലേക്ക് മെഡല്‍ കൊണ്ട് വന്ന മാരിയപ്പന്‍ തങ്കവേലു,  വരുണ്‍ ഭാട്ടി,  ദീപ മാലിക്,  ദേവേന്ദ്ര ജജാരിയ എന്നിവരെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന നല്‍കി ആദരിക്കണം.  ഒളിമ്പിക്സിലെ മെഡല്‍ ജേതാക്കള്‍ക്ക് നേരിട്ട് ഖേല്‍ രത്‌ന നല്‍കിയ രീതി പാരാലിമ്പിക് താരങ്ങളുടെ കാര്യത്തിലും ഉണ്ടാവണമെന്നും മില്‍ഖാ സിങ് പറഞ്ഞു.

1960 റോം ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നഷ്ടപ്പെട്ട താരമാണ് മില്‍ഖാ സിങ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റിയോ പാരാലിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങളെ മില്‍ഖാ സിങ് അഭിനന്ദിച്ചു.

DONT MISS
Top