വീടില്ലാത്തയാള്‍ക്ക് തന്റെ ഭക്ഷണം നല്‍കിയ എട്ടുവയസുകാരിക്ക് ഇന്റര്‍നെറ്റില്‍ അഭിനന്ദനപ്രവാഹം- വീഡിയോ

Ella

വീഡിയോയില്‍ നിന്നും

കാലിഫോര്‍ണിയ: ഭക്ഷണശാലയ്ക്ക് പുറത്ത് കണ്ട താമസിക്കാന്‍ വീടില്ലാത്തയാള്‍ക്ക് തന്റെ ഭക്ഷണം നല്‍കിയ എട്ടുവയസുകാരി  പെണ്‍കുട്ടിക്ക് അഭിനന്ദനപ്രവാഹം. കാലിഫോര്‍ണിയയില്‍ നിന്നുള്ള എല്ല എന്ന പെണ്‍കുട്ടിയുടെ മാതൃകാപരമായ സഹജീവി സ്‌നേഹത്തെ ദശലക്ഷക്കണക്കിന് പേരാണ് ഇന്റര്‍നെറ്റില്‍ കണ്ട് അഭിനന്ദിച്ചത്.

ഈ മാസം ആദ്യമാണ് എല്ലയുടെ അച്ഛന്‍ ഇതിന്റെ വീഡിയോ സമൂഹമാധ്യമമായ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. തന്റെ ഭക്ഷണപ്പാത്രവുമായി ഭക്ഷണശാലയ്ക്ക് പുറത്തേക്ക് നടന്ന് പുറത്തിരിക്കുന്ന വീടില്ലാത്തയാള്‍ക്ക് അത് നല്‍കുന്ന എല്ലയുടെ ദൃശ്യങ്ങളുള്ള വീഡിയോ 42 ദശലക്ഷത്തിലധികം പേരാണ് കണ്ടത്.

Ella-n-Eddie

എല്ല അച്ഛന്‍ എഡ്ഡിയോടൊപ്പം

നമ്മളേക്കാള്‍ നിര്‍ഭാഗ്യവാന്‍മാരായ ആളുകളെ സഹായിക്കുക എന്ന സുപ്രധാന പാഠമാണ് തന്റെ മകള്‍ ഇന്ന് പഠിച്ചതെന്ന് എല്ലയുടെ പിതാവ് എഡ്ഡി സ്‌കോട്ട് പറഞ്ഞു. മകളെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭക്ഷണം കൊടുത്ത് വന്ന എല്ലയോട് എന്തു തോന്നുന്നു എന്ന് ചോദിച്ചപ്പോള്‍ എനിക്കത് ഇഷ്ടമായി എന്ന് മാത്രമായിരുന്നു ചന്തമുള്ള ചിരിയോടെയുള്ള അവളുടെ മറുപടി.

കണ്ട് കഴിഞ്ഞാല്‍ നമ്മുടെ മുഖത്തും പുഞ്ചിരി നല്‍കുന്ന ആ വീഡിയോ ഇവിടെ കാണാം:

DONT MISS
Top