‘അച്ഛേ ദിന്‍’ എന്ന ആശയം മന്‍മോഹന്‍ സിംഗിന്റേത് എന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

nithin gadkari

മുംബൈ: അച്ഛേ ദിന്‍ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. മുംബൈയില്‍ നടന്ന ചടങ്ങിനിടെയാണ് അച്ഛേ ദിന്‍ എന്ന ആശയം മുന്‍ഗാമി മന്‍മോഹന്‍ സിംഗില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കടമെടുത്തതാണെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചത്.

അച്ഛേ ദിന്‍ എന്ന ആശയം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് ആദ്യം ഉപയോഗിച്ചിരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തങ്ങളോട് അറിയിച്ചതെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി. എന്നാല്‍ അച്ഛേ ദിന്‍ എന്നാണ് വരിക എന്ന ചോദ്യം ജനങ്ങള്‍ തങ്ങളോടാണ് ചോദിക്കുന്നതെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കൂട്ടിചേര്‍ത്തു.

രാജ്യം അസംതൃപ്തരായ ജനങ്ങളാല്‍ നിറഞ്ഞിരിക്കുകയാണെന്നും അതിനാല്‍ അച്ഛേ ദിന്‍ കൈവരിക്കാന്‍ വൈകുകയാണെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു. എന്നാല്‍ മാധ്യമങ്ങള്‍ ഇതിനെ തെറ്റിദ്ധരിക്കരുത്. സൈക്കിള്‍ ഉള്ളവര്‍ സ്‌കൂട്ടറുകള്‍ ആഗ്രഹിക്കുകയാണെന്നും, സ്‌കൂട്ടറുള്ളവര്‍ കാറുകള്‍ ആഗ്രഹിക്കുകയാണ്. എന്നാല്‍ ഇതില്‍ തെറ്റില്ല. പക്ഷെ സമ്പന്നരും ഇവിടെ അസംതൃപ്തരാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അച്ഛേ ദിന്‍ എന്ന ആശയമായിരുന്നു ബിജെപിയുടെ പ്രചരണങ്ങളില്‍ മുന്നിട്ട് നിന്നിരുന്നത്. അധികാരത്തിലേറിയതിനെ തുടര്‍ന്ന് അച്ഛേ ദിന്‍ സങ്കല്‍പങ്ങളില്‍ മാത്രമായി ഒതുങ്ങി പോവുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.

DONT MISS
Top