ഓണവിഭങ്ങളുമായി തിരുവോണത്തോണി ആറന്‍മുളയില്‍ എത്തി

onam

ആറന്‍മുള: ആറന്‍മുള പാര്‍ത്ഥസാരഥിക്ക് ഓണവിഭങ്ങളുമായി തിരുവോണത്തോണി ആറന്‍മുളയില്‍ എത്തി. ഇന്ന് പുലര്‍ച്ചെയാണ് മങ്ങാട്ട് ഭട്ടതിരിപാടും സംഘവും തിരുവോണതോണിയില്‍ ആറന്‍മുളയില്‍ എത്തിയത്. മണിമലയാറിലെയും പമ്പാനദീയിലെയും ഓളങ്ങള്‍ തഴുകി മൂന്ന് ദിവസത്തെ യാത്രക്കൊടുവിലാണ് മങ്ങാട്ട് ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ തിരുവോണതോണി ഇന്ന് പുലര്‍ച്ചെ ആറന്‍മുള ക്ഷേത്രത്തില്‍ എത്തിയത്.

പള്ളിയോടങ്ങളുടെ അകമ്പടിയോടെ എത്തിയ തിരുവോണതോണിക്ക് ആചാരപരമായ സ്വീകരണമാണ് നല്കിയത്. ഇന്നലെ വൈകുന്നേരം കാട്ടൂര്‍ ക്ഷേത്രത്തിലെത്തിയ മങ്ങാട്ട് ഭട്ടതിരിപാടും സംഘവും കരക്കാര്‍ ശേഖരിച്ച വിഭവങ്ങള്‍ തിരുവോണതോണിയില്‍ നിറച്ചാണ് യാത്ര പുറപ്പെട്ടത്.

കരക്കാര്‍ നല്‍കിയ വിഭവങ്ങള്‍ ക്ഷേത്രത്തിലെ കൊടിമരത്തിനു മുമ്പില്‍ ഭഗവാനു സമര്‍പ്പിച്ചു. അടുത്ത ഒരു വര്‍ഷം ക്ഷേത്രത്തിലെ കെടാവിളക്കില്‍ തെളിയിക്കേണ്ട ദീപവും തിരുവോണതോണിയിലാണ് എത്തിച്ചത്. ഇന്ന് ഉച്ചയ്ക്ക് തിരുവോണ സദ്യയ്ക്കു ശേഷം മങ്ങാട്ട് ഭട്ടതിരിപ്പാടും സംഘവും മടങ്ങും.

DONT MISS
Top