തിരുത്തുമായി അമിത് ഷാ ; തിരുവോണാശംസകള്‍ നേര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റ്

amit shah

വാമനജയന്തി ആശംസകള്‍ നേര്‍ന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തിരുത്തുമായി രംഗത്ത്. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് തിരുവോണാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റാണ് അമിത് ഷാ ഇന്ന് ഫേസ്ബുക്കില്‍ ഇട്ടത്.

amith-shah

വാമനജയന്തി ആശംസകള്‍ നേര്‍ന്നുകൊണ്ട് അമിത് ഷാ ഇന്നലെ ഇട്ട പോസ്റ്റ് ഏറെ വിവാദമായിരുന്നു. മാവേലിയെ വാമനന്‍ ചവിട്ടി താഴ്ത്തുന്ന ചിത്രത്തിനൊപ്പം സമസ്ത ദേശവാസികള്‍ക്കും വാമനജയന്തി ആശംസകളെന്നാണ് അമിത് ഷാ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. അമിത് ഷായുടെ വാമനജയന്തി ആശംസയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ എന്നിവരും രംഗത്തെത്തിയിരുന്നു.

നേരത്തെ ഓണമെന്നാല്‍ വാമനജയന്തിയാണെന്ന ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയുടെ വാക്കുകള്‍ വിവാദത്തിന് വഴിവെച്ചിരുന്നു. സംഘപരിവാര്‍ പ്രസിദ്ധീകരണമായ കേസരിയും വാമനനെ പ്രകീര്‍ത്തിക്കുന്ന മുഖചിത്രം പ്രസിദ്ധീകരിച്ചിരുന്നു.

DONT MISS
Top