136 വര്‍ഷങ്ങള്‍ക്കിടയിലെ ചൂടേറിയ മാസം ഈ വര്‍ഷത്തെ ഓഗസ്റ്റെന്ന് നാസ

NasaHeat

Representational Image

വാഷിംഗ്ടണ്‍: കഴിഞ്ഞ 136 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ചൂടുകൂടിയ മാസം എന്ന റെക്കോര്‍ഡ് ഈ വര്‍ഷത്തെ ഓഗസ്റ്റ് മാസത്തിന്. ഓരോ മാസത്തേയും ആഗോള താപനിലകള്‍ വിശകലനം ചെയ്ത് നാസയാണ് ഈ നിഗമനത്തിലെത്തിയത്.
ഏറ്റവും ചൂട് കൂടിയ 2014-ലെ ഓഗസ്റ്റിനേക്കാള്‍ 0.16 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് ഈ വര്‍ഷത്തെ ഓഗസ്റ്റിലെ ചൂടെന്ന് നാസ പ്രസ്താവനയിലൂടെ അറിയിച്ചു.
GraphNasa

നാസ പുറത്ത് വിട്ട ഗ്രാഫ്

ജിഐഎസ്എസിന്റെ പ്രതിമാസ അവലോകനത്തിനായി എടുത്തത് ലോകമെമ്പാടുമുള്ള 6,300 മെറ്ററോളജിക്കല്‍ സ്‌റേഷനുകളില്‍ നിന്നുള്ള വിവരങ്ങളാണ്. ഇത് പൊതുജനങ്ങള്‍ക്കും ലഭ്യമായ വിവരങ്ങളാണ്.
DONT MISS
Top