വെടിയൊച്ച നിലച്ച് സിറിയ: നാളുകള്‍ക്കിപ്പുറം ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യാതെ ആദ്യ ദിനം പൂര്‍ത്തിയായി

syria

അലെപ്പോ: സിറിയിയല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെകാര്യമായ ആക്രമണങ്ങള്‍ ഇല്ലാതെ ആദ്യ ദിവസം പുര്‍ത്തിയാക്കി. എന്നാല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ശേഷം പതിനാലോളം ആക്രമണങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടു കളുണ്ട്. സമീപകാലത്ത് സിറിയില്‍ നിന്നും ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഒരു ദിനം കൂടിയാണ് കടന്നുപോയത്.

ഇന്നലെ സൂര്യാസ്തമയം മുതലാണ് ആഭ്യന്തരയുദ്ധം തുടരുന്ന സിറിയയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. രൂക്ഷമായ ആക്രമണങ്ങള്‍ നടന്നിരുന്ന അലപ്പോയിലെ ജനങ്ങള്‍ക്ക് കഴിഞ്ഞുപോയത് സമാധാനത്തിന്റെ രാത്രികൂടിയായിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ ധാരണനിലവില്‍ വന്നശേഷവും സര്‍ക്കാര്‍ സൈന്യവും വിമതരും ചുരുക്കം ചില സ്ഥലങ്ങളല്‍ തിങ്കളാഴ്ച്ച രാത്രി വൈകിയും ആക്രമണം തുടര്‍ന്നിരുന്നു.

എങ്കില്‍ കൂടി വെടിനിര്‍ത്തല്‍ ധാരണ താരതമ്യേന ഇതുവരെ വിജയമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. വെടിനിര്‍ത്തല്‍ നിലവില്‍ വന്നുവെങ്കിലും ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കുന്നത് ഇനിയും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഭക്ഷ്യവസ്തുക്കളും മരുന്നും അടക്കമുള്ള സഹായം എത്തിക്കുന്നതിനുള്ള വാഹനവ്യൂഹം തയ്യാറായി നില്‍ക്കുകയാണ് എന്ന് ഐക്യരാഷ്ട്രഭ വ്യക്തമാക്കുന്നുണ്ട്. റഷ്യയും അമേരിക്കയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സിറിയിയില്‍ ഏഴുദിവസത്തേക്ക് വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നതിന് ധാരണയില്‍ എത്തിയത്.

DONT MISS
Top