ഹജ്ജ് കര്‍മ്മത്തിന്റെ നാലാം ദിവസമായ ഇന്ന് ഹാജിമാര്‍ ജംറയിലെ കല്ലേറ് കര്‍മ്മം തുടര്‍ന്നു

hajj

ജിദ്ദ: ഹജ്ജ് കര്‍മ്മത്തിന്റെ നാലാം ദിവസമായ ഇന്ന് ഹാജിമാര്‍ ജംറയിലെ കല്ലേറ് കര്‍മ്മം തുടര്‍ന്നു. ഇന്ന് പിശാചിന്റെ മുന്ന് പ്രതീകത്തിനുനേരെയാണ് കല്ലേറ് കര്‍മ്മം നടത്തുന്നത്. ജംറകളിലെ കല്ലേറ് കര്‍മ്മം മാത്രമാണ് ഇന്നത്തെ പ്രധാന ചടങ്ങ്. കല്ലേറ് കര്‍മ്മത്തിന്റെ രണ്ടാം ദിവസവുമാണിന്ന്. ഇന്ന് ഹാജിമാര്‍ നിര്‍വഹിക്കുന്ന പ്രധാന ചടങ്ങ് ജംറകളിലെ കല്ലേറ് കര്‍മ്മങ്ങള്‍ മാത്രമാണ്. ഇന്നലെ ഒരു ജംറയില്‍ മാത്രമാണ് ഹാജിമാര്‍ കല്ലേറ് കര്‍മ്മം നിര്‍വഹിച്ചതെങ്കില്‍ ഇന്ന് മൂന്ന് ജംറകളിലാണ് കല്ലേറ് കര്‍മ്മം നിര്‍വഹിക്കേണ്ടത്.

ദൈവ കല്‍പന അനുസരിച്ച് ഇസ്മാഈല്‍ നബിയെ ബലിയറുക്കാനായി കൊണ്ടുവന്നപ്പോള്‍ മൂന്നിടങ്ങളില്‍ വെച്ചായിരുന്നു പിശാച് ഇബ്രാഹിം നബിക്ക് മാര്‍ഗതടസ്സമുണ്ടാക്കിയത്. പിശാചിനെ ഇബ്രാഹിം നബി കല്ലെറിഞ്ഞോടിച്ച മൂന്ന് സ്ഥലങ്ങളെ പ്രതിനിധീകരിക്കുന്നിടങ്ങളിലാണ് കല്ലേറ് കര്‍മ്മം. മിനയോട് ഏറ്റവും അടുത്തുള്ള ജംറത്തുല്‍ ഊലയിലാണ് ആദൃവും മധ്യഭാഗത്തുള്ള ജംറത്തുല്‍ ഉസ്തയില്‍ രണ്ടാമതും ഏറ്റവും വലിയ ജംറയായ ജംറത്തുല്‍ അക്ബയില്‍ മുന്നാമതായും ഏഴു കല്ലുകള്‍ വീതമാണ് ഹാജിമാര്‍ എറിയുന്നത്. ഉച്ചക്കുശേഷമാണ് ഇന്നത്തെ കല്ലേറ് കര്‍മ്മമെങ്കിലും കഴഞ്ഞ ദിവസത്തെ കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കാനാവാത്തവര്‍ ഇന്ന് രാവിലെ കല്ലേറ് കര്‍മ്മം നടത്തി. കല്ലേറ് കര്‍മ്മത്തിന് ജംറകളിലെത്തുന്ന ഹാജിമാരെ നിയന്ത്രിക്കുന്നതിന് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ജംറ പാലത്തിന്റെ വിവിധ തട്ടുകളില്‍ പ്രയാസരഹിതമായാണ് ഹാജിമാര്‍ കല്ലേറു കര്‍മ്മം നടത്തുന്നത്. തിരക്കൊഴിവാക്കാന്‍ വിവിധ രാജ്യക്കാരായ ഹാജിമാര്‍ക്ക് വ്യത്യസ്്ത സമയക്രമമാണ് കല്ലേറ് കര്‍മ്മത്തിന് നല്‍കിയിട്ടുള്ളത്.

DONT MISS
Top