സ്വകാര്യ ചിത്രങ്ങള്‍ കാമുകന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തതില്‍ മനംനൊന്ത് പതിനേഴുകാരി ജീവനൊടുക്കി

suicide

representation image

കൊല്‍ക്കത്ത: സ്വകാര്യ ചിത്രങ്ങള്‍ കാമുകന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തതില്‍ മനംനൊന്ത് പതിനേഴുകാരി ആത്മഹത്യ ചെയ്തു. ബംഗാളിലെ പര്‍ഗാനാസ് ജില്ലയിലെ ബിഷ്‌നുപൂരിലാണ് സംഭവം. മാതാപിതാക്കള്‍ ഇരുവരുടേയും ബന്ധം അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് പെണ്‍കുട്ടി പ്രണയത്തില്‍ നിന്നും പിന്മാറിയിരുന്നു.

20 കാരനായ യുവാവുമായി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടി പ്രണയത്തിലായത്. വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെ പ്രണയത്തില്‍ നിന്നും പിന്മാറി. ഇതിന് പിന്നാലെ സ്വകാര്യ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പേസ്റ്റു ചെയ്യുമെന്ന് പറഞ്ഞ് യുവാവ് പലപ്പോഴായി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കള്‍ പറഞ്ഞു. ഞായറാഴ്ചയായിരുന്നു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് ട്രോമയിലായിരുന്ന പെണ്‍കുട്ടി തിങ്കളാഴ്ചയോടെ മരിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

DONT MISS
Top