ഉത്സവ സീസണുകള്‍ക്ക് മുന്നോടിയായി ഫ്ളിപ്പ്കാര്‍ട്ടില്‍ 10,000 താത്കാലിക തസ്തികകള്‍

flipkart

ദില്ലി: ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍മാരായ ഫ്ളിപ്പ്കാര്‍ട്ട് 10,000 താത്കാലിക ജീവനക്കാരെ നിയമിക്കുന്നു. ഉത്സവ സീസണ്‍ മുന്നില്‍ കണ്ടാണ് ഫ്ളിപ്പ്കാര്‍ട്ടിന്റെ പുതിയ നീക്കം. ഡെലിവറി സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് പുതിയ ജീവനക്കാരെ നിയമിക്കുന്നതെന്നാണ് വിശദീകരണം.

കഴിഞ്ഞ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പന വര്‍ദ്ധിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതെന്നും ഉത്സവ സീസണുകളില്‍ തങ്ങളുടെ സേവനങ്ങള്‍ ഉപഭോക്താക്കളില്‍ സുഗമമായി എത്തുമെന്ന് പ്രത്യാശിക്കുന്നതായും ഫ്ളിപ്പ്കാര്‍ട്ട് അധികൃതര്‍ അറിയിച്ചു. ഫ്ളിപ്പ്കാര്‍ട്ടിന്‍റെ വൈരികളായ സ്‌നാപ്ഡീലും 10,000 താത്കാലിക തസ്തികകള്‍ സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 800 ജീവനക്കാരെ അകാരണമായി പുറത്താക്കി എന്ന ആക്ഷേപങ്ങളെ ഫ്ളിപ്പ്കാര്‍ട്ട് അധികൃതര്‍ തള്ളി. കമ്പനിയുടെ നയങ്ങള്‍ക്ക് അനുസൃതമായ റിക്രൂട്ടിങ്ങ് നടപടികളാണ് കൈകൊള്ളുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

പ്രകടനം മോശമെന്ന് പറഞ്ഞ് ഫ്ളിപ്പ്കാര്‍ട്ട് കഴിഞ്ഞ മെയ് മാസം 1,000 ത്തില്‍ പരം ജീവനക്കാരെ താത്കാലികമായി പിരിച്ച് വിട്ടിരുന്നു. നേരത്തെ ഉത്സവ സീസണിനെ മുന്നില്‍ കണ്ട് ആമസോണും, ഇബെയും 1,000 ത്തില്‍ പരം ജീവനക്കാരെ ഡെലിവറി സേവനങ്ങള്‍ക്കായി നിയമിച്ചിട്ടുണ്ട്.

DONT MISS
Top