രാജ്യത്തെ കോടീശ്വരന്മാരായ സിഇഒമാരുടെ നിരയിലേക്ക് പതഞ്ജലി സിഇഒയും

acharya-balakrishna

ദില്ലി : രാജ്യത്തെ വന്‍കിട കമ്പനികളുടെ കോടീശ്വരന്മാരായ സിഇഒമാരുടെ നിരയിലേക്ക് പതഞ്ജലി സിഇഒയും. ഹുരുണ്‍ ഇന്ത്യ പുറത്തുവിട്ട 2016 ലെ സമ്പന്നരുടെ പട്ടികയിലാണ് പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണ ഇടംപിടിച്ചത്.

ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് വിഭാഗത്തിലാണ് പതഞ്ജലി ഇടംപിടിച്ചത്. 25,600 കോടിയാണ് ആചാര്യ ബാലകൃഷ്ണയുടെ ആസ്തി.

ഡാബറിന്റെ ആനന്ദ് ബര്‍മനാണ് പട്ടികയിലെ ഒന്നാമന്‍. 41,800 കോടിയാണ് ബര്‍മന്റെ ആസ്തി. 20, 400 കോടിയോടെ ബ്രിട്ടാനിയയുടെ നുസ്‌ലി വാഡിയയും, 19,600 കോടിയോടെ മാരികോയുടെ ഹര്‍ഷ് മാരിവാലയും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പട്ടികയില്‍ 31 ഉം 32 ഉം സ്ഥാനങ്ങളിലാണ് ഇവര്‍.

ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് വിഭാഗം 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായും ലിസ്റ്റ് വ്യക്തമാക്കുന്നു. നിലവില്‍ 5000 കോടിയാണ് പതഞ്ജലിയുടെ വിറ്റുവരവ്. ഇത് 2017 ല്‍ 10,000 കോടിയായി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

DONT MISS
Top