യുഎസ് ഓപ്പണ്‍: ദ്യോക്കോവിച്ചിനെ തകര്‍ത്ത് വാവ്‌റിങ്കക്ക് കിരീടം

wavrinka-1

കിരീടവുമായി വാവ്റിങ്ക

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷവിഭാഗം ഗ്രാന്‍ഡ്സ്ലാം കിരീടം സ്വിസ് താരം സ്റ്റാനിസ്ലാവ് വാവ്‌റിങ്കക്ക്. ഫെനലില്‍ ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിനെയാണ് വാവ്‌റിങ്ക മെയ്ക്കരുത്തിലൂടെ വീഴ്ത്തിയത്. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് വാവ്‌റിങ്ക തന്റെ കരിയറിലെ മൂന്നാം ഗ്രാന്റ്സ്ലാം കിരീടം നേടിയത്. ഇതോടെ 13 ഗ്രാന്റ്സ്ലാം കിരീടങ്ങളെന്ന ദ്യോക്കോവിച്ചിന്റെ സ്വപ്നങ്ങള്‍ പൊലിഞ്ഞു. സ്‌കോര്‍: 6-7, 6-4, 7-5 ,6-3.

US_Open_Tennis-b73a9-1916

വാവ്‌റിങ്ക ആദ്യമായാണ് യുഎസ് ഓപ്പണില്‍ ചാമ്പ്യനാകുന്നത്. 2014-ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും 2015-ലെ ഫ്രഞ്ച് ഓപ്പണ്‍ കിരീടവും നേടിയ വാവ്‌റിങ്ക മത്സരത്തില്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ജപ്പാന്റെ നിഷികോറിയെ പരാജയപ്പെടുത്തിയായിരുന്നു വാവ്‌റിങ്ക ഫൈനലില്‍ പ്രവേശിച്ചത്.

us-open
DONT MISS
Top