മോഡേണ്‍ ലുക്കില്‍ സായ് പല്ലവി; ഫോട്ടോഷൂട്ട് വീഡിയോ

sai-pallavi

സായ് പല്ലവി

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനം കവര്‍ന്ന സായ് പല്ലവിയുടെ പുതിയ മാഗസിന്‍ ഫോട്ടോ ഷൂട്ട് ശ്രദ്ധ നേടുന്നു. ജെഎഫ് ഡബ്ല്യുവിന്റെ വാര്‍ഷിക പതിപ്പിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിലാണ് മോഡേണ്‍ വേഷത്തില്‍ സായി സുന്ദരിയായി എത്തിയത്.

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലെ മലര്‍ മിസ് എന്ന കഥാപാത്രത്തിന് ആരാധകരേറെയായിരുന്നു. പിന്നീട് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കലി എന്ന ചിത്രത്തിലും സായ് പല്ലവി നായികയായി എത്തിയിട്ടുണ്ട്. ഫിദ എന്ന തെലുങ്ക് ചിത്രമാണ് സായ് പല്ലവിയുടെ പുതിയ സിനിമ.

DONT MISS
Top