വ്യാപാരികളെ തടയുന്നുവെന്ന ആരോപണം; അഫ്ഗാനിസ്താന് മറുപടിയുമായി പാകിസ്താന്‍

afgan

അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി

ഇസ്‌ലാമാബാദ്: വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് ചരക്ക് നീക്കം നടത്തുന്ന അഫ്ഗാന്‍ വ്യാപാരികളെ പാകിസ്താന്‍ തടയുന്നുവെന്ന അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ ആരോപണത്തിന് മറുപടിയുമായി പാകിസ്താന്‍. പാക് അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്കുള്ള ചരക്ക് നീക്കം തങ്ങള്‍ തടഞ്ഞിട്ടില്ലെന്ന് ഇസ്‌ലാമാബാദ് വ്യക്തമാക്കി.

കാബൂളുമായുള്ള അഫ്ഗാന്റെ നയതന്ത്ര കരാര്‍ പ്രകാരം, പാക് അതിര്‍ത്തി മുഖേന ഇന്ത്യയില്‍ നിന്നും അഫ്ഗാനിലേക്ക് ചരക്ക് നീക്കം അനുവദിക്കില്ലെന്ന് വ്യക്തമാക്കുന്നതായി പാകിസ്താന്‍ വിദേശകാര്യ വക്താവ് നഫീസ് സക്കറിയ ശനിയാഴ്ച അറിയിച്ചു. പാക്-അഫ്ഗാന്‍ വ്യാപാര കരാര്‍ പ്രകാരം, അഫ്ഗാനില്‍ നിന്നുമുള്ള ചരക്കുകള്‍ വാഗ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് പാകിസ്താന്‍ കടത്തി വിടുന്നുണ്ടെന്നും പാക് നയത്തില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും പാക് വ്യപാര മന്ത്രാലയ വക്താവ് മുഹമ്മദ് അഷ്‌റഫ് സൂചിപ്പിച്ചു.

നേരത്തെ, ബ്രിട്ടണിന്റെ നേതൃത്വത്തിലുള്ള കൂടിക്കാഴ്ചയിലാണ് അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി വാഗ അതിര്‍ത്തിയിലെ ചരക്ക് നീക്കവുമായി ബന്ധപ്പെട്ട് പാകിസ്താനെതിരെ ആരോപണം ഉന്നയിച്ചത്. പാകിസ്താന്‍ വാഗ അതിര്‍ത്തി തുറന്നു തരുന്നില്ലെങ്കില്‍ അഫ്ഗാന്‍ അതിര്‍ത്തിയിലൂടെയുള്ള പാക് ചരക്ക് നീക്കം തങ്ങളും തടയുമെന്ന് അഷ്റഫ് ഗനി പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

DONT MISS
Top