പോഷകാഹാരക്കുറവ്; അട്ടപ്പാടിയില്‍ ആദിവാസി ബാലന്‍ മരിച്ചു

attappadi

അട്ടപ്പാടി: അട്ടപ്പാടിയില്‍ ആദിവാസി ബാലന്‍ പോഷഹാഹാരക്കുറവ് മൂലം മരിച്ചു. ഷോളയൂര്‍ സ്വദേശി മണ്കണഠന്‍ ആണ് മരിച്ചത്. അനീമിയ അഥവ രക്തക്കുറവ് ആണ് മരണകാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

കഴിഞ്ഞ ബുധനാഴ്ചയാണ് മണികണ്ഠന്‍ മരിച്ചത് . ഇന്ന് പുറത്ത് വന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് മരണ കാരണം വ്യക്തമായത്.അതേ സമയം ഇത് അട്ടപ്പാടിയിലെ മൊത്തം പ്രശ്‌നം അല്ലെന്നും പോഷകാഹാരക്കുറവ് ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.മരണം നടന്ന ഷോളയൂര്‍ മേഖല ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം സന്ദര്‍ശിച്ചേക്കും.

ഷോളയൂര്‍ ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു മണികണ്ഠന്‍. തിങ്കളാഴ്ച രാത്രി വയറുവേദനയുണ്ടായപ്പോള്‍ എസ്ടി പ്രൊമോട്ടര്‍ വാഹനം ഏര്‍പ്പാടാക്കിയതായി പറയുന്നു. എന്നാല്‍ പിറ്റേന്ന് പന്ത്രണ്ട് മണിയോടെയാണ് കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചത്. സിഥിതി ഗുരുതരമായതിനാല്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെത്തുടര്‍ന്ന് സ്‌കൂളിലെ എല്ലാ കുട്ടികളെയും പരിശോധിച്ചിട്ടുണ്ടെന്നും വിളര്‍ച്ചയുണ്ടെന്ന് സംശയിക്കുന്നവരുടെ രക്തം പരിശോധനയ്ക്കയച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു.

DONT MISS
Top