ഒപ്പം വിജയത്തില്‍ നന്ദിപ്രകടിപ്പിക്കവെ ലാലിന് പ്രിയന്റെ അപ്രതീക്ഷിത ‘സമ്മാനം’

ലാലും പ്രിയനും (ഫയല്‍ ചിത്രം)

ലാലും പ്രിയനും (ഫയല്‍ ചിത്രം)

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാല്ലത്തേയും ഇഷ്ട കൂട്ടുകെട്ടായ മോഹന്‍ലാല്‍-പ്രിയന്‍ ചിത്രം ഒപ്പം ഓണത്തിന് തകര്‍ത്തോടുകയാണ്. ഈ കൂട്ടുകെട്ടിന്റെ ഏറ്റവും മികച്ച ചിത്രമായാണ് ഒപ്പത്തെ പ്രേക്ഷകരും നിരൂപകരും വിലയിരുത്തുന്നത്. ചിത്രത്തിന്റെ വിജയത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ലാലും പ്രിയനും എത്തി.

ഫെയ്‌സ് ബുക്കില്‍ തത്സമയം എത്തിയാണ് ഇരുവരും ജനങ്ങളോടുള്ള നന്ദി പ്രകാശിപ്പിച്ചത്. സിനിമയെ വിജയപ്പിച്ച പ്രേക്ഷകര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദിപറയുന്നെന്ന് മോഹന്‍ ലാല്‍. സിനിമയ്ക്ക് ഒരു പുതു ജീവന്‍ നല്‍കാനെന്ന പോലെ ഞങ്ങള്‍ ഈ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചെന്നും താരം പറഞ്ഞു.

തങ്ങള്‍ക്ക് സിനിമ എടുക്കാനേ കഴിയുള്ളൂ, ആ സിനിമ ആസ്വദിച്ച് അതിനെ ഹിറ്റാക്കി തന്ന നിങ്ങളോട് ഒരുപാട് നന്ദിയുണ്ടെന്ന് സംവിധായകന്‍ പ്രിയന്‍ വ്യക്തമാക്കി.

സംഭാഷണത്തിനിടയ്ക്ക് പ്രിയന്‍ തന്റെ പ്രിയ സുഹൃത്തിന് ഒരു സമ്മാനം കൈമാറി. മറ്റൊന്നുമല്ല ഒരു കൂളിംഗ് ഗ്ലാസ്.

DONT MISS
Top